Kerala

പോലീസ് ഉദ്യോഗസ്ഥർക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്തു.

“Manju”

 

ജുബിൻ ബാബു എം. കോഴിക്കോട്

കോഴിക്കോട്: കോവിഡ് വ്യാപനം തടയുവാനായി ലോക്ക് ഡൗൺ പ്രഖ്യപന സമയത്തും വലിയ ഉത്തരവാദിത്വമാണ് പോലീസ് സേന നിർവ്വഹിക്കുന്നത്. അതിഥി തൊഴിലാളികളുടെ ക്യാമ്പ് സന്ദർശനം, ബോധവൽക്കരണം, ഭക്ഷണം , മരുന്ന് തുടങ്ങിയവയുടെ ലഭ്യത ഉറപ്പു വരുത്തൽ, വാഹന പരിശോധന , വ്യാജ മദ്യ റെയ്ഡ്, തുടങ്ങി വിവിധങ്ങളായ മേഖലയിൽ അവർ സദാ കർമ്മ നിരതരാണ്.
എന്നാൽ പല സമയങ്ങളിലും മതിയായ തോതില്‍ സ്വയം സുരക്ഷ ഉറപ്പാക്കാൻ പറ്റാത്ത സാഹചര്യമാണ് ഇവർക്കുള്ളത്. ഈ അവസ്ഥ കണക്കിലെടുത്താണ് ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനായി കേന്ദ്ര ആയുഷ് മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള സിദ്ധ ഔഷധമായ നിലവേമ്പ് കുടിനീർ കഷായമായി നൽകുവാൻ ശാന്തിഗിരി ആശ്രമം സാംസ്കാരിക സംഘടനയായ ശാന്തിഗിരി വിശ്വ സാംസ്കാരിക നവോത്ഥാന കേന്ദ്രം കോഴിക്കോട് ജില്ലാ ഭാരവാഹികൾ തീരുമാനിച്ചത്.

കോഴിക്കോട് ചേവായൂർ പോലീസ് സറ്റേഷനിലെ ഇൻസ്പക്ടർ ഓഫ് പോലീസ് ശ്രീജിത് കെ.പി ക്ക് നിലവേമ്പ് കുടിനീർ കഷായം നൽകി കൊണ്ട് വിതരണം ഉദ്ഘാടനം ചെയ്തു. , ചേവായൂർ പോലീസ്സ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസ്സർ ഷാജി കെ., ശാന്തിഗിരി പബ്ലിക് റിലേഷന്‍സ് സീനിയര്‍ കണ്‍വീനര്‍ മുരളീചന്ദ്രൻ സി.ബി. ശാന്തിമഹിമ മെമ്പര്‍ വിവേക് പി. ശാന്തിഗിരി കോഴിക്കോട് ഏരിയ അസിസ്റ്റന്റ് മാനേജര്‍ ജുബിൻ ബാബു എം. തുടങ്ങിയവർ മരുന്ന് വിതരണത്തിന് നേതൃത്വം നൽകി. അമ്പതോളം ഉദ്യോഗസ്ഥര്‍ക്ക് 14 ദിവസം തുടർച്ചയായി മരുന്നു നൽകുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്

Related Articles

Leave a Reply

Back to top button