KeralaLatest

നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിലുള്ള മൂന്നാമത്തെ ജനകീയ ഹോട്ടൽ വള്ളക്കടവ് എൻ.എസ്.ഡിപ്പോയിൽ മന്ത്രി ടിഎം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

“Manju”

സേതുനാഥ്‌ മലയാലപ്പുഴ, തിരുവനന്തപുരം

ജനകീയാസൂത്രണം ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തിന്റെ മികവ് പ്രകടമാകുന്ന ഉദാഹരങ്ങളിലൊന്നാണ് സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ ഊണ് ലഭ്യമാവുന്ന ജനകീയ ഹോട്ടലുകളെന്ന് ഉദ്‌ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

പ്രതിസന്ധി കാലത്തും ആർക്ക് വേണമെങ്കിലും ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകാൻ കഴിയുന്നത് കേരളത്തിന്റെ കരുത്താണെന്നും അദ്ദേഹം പറഞ്ഞു.

20 രൂപക്ക് ഊണ് ലഭ്യമാവുന്ന ജനകീയ ഹോട്ടലുകൾ വഴി 25 രൂപക്ക് ഊണ് വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്.

മേയർ കെ.ശ്രീകുമാർ ,ഡെപ്യൂട്ടി മേയർ രാഖി രവികുമാർ,നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വഞ്ചിയൂർ പി.ബാബു,എസ്.പുഷ്പലത,കുടുംശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ഡോ.കെ.ആർ.ഷൈജു,ഷാനി നിജാം എന്നിവർ പങ്കെടുത്തു.

വളക്കടവിൽ കൂടാതെ എസ്.എം.വി. സ്കൂളിന് എതിർവശം,പി.എം.ജി.ജംഗ്ഷനിലെ പ്ലാനിറ്റോറിയാം കോമ്പൗണ്ട് എന്നിവിടങ്ങളിലാണ് മറ്റ് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്.
ദിവസവും രണ്ടായിരത്തിലധികം ഊണുകൾ ഇവിടങ്ങളിൽ നിന്ന് വിതരണം ചെയ്യുന്നുണ്ട്.

ഓർഡർ ലഭിക്കുന്നതിനനുസരിച്ച് മൂന്ന് നേരവും കുറഞ്ഞ വിലയിൽ ഭക്ഷണം ലഭിക്കുന്ന സ്ഥലമായി ജനകീയ ഹോട്ടലുകൾ മാറുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത നഗരം പദ്ധതിയുടെ ഭാഗമായാണ് നഗരത്തിലും ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്.

ജനകീയ ഹോട്ടലുകളുടെ പ്രവർത്തനങ്ങൾക്കായി 3 കോടി രൂപയാണ് നഗരസഭയുടെ 2020 – 21 ബഡ്ജറ്റിൽ മാറ്റിവച്ചിരിക്കുന്നത് .

നഗരത്തിൽ പത്ത്‌ കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുമെന്നും മേയർ അറിയിച്ചു.

www.covid19tvm.com എന്ന വെബ് സൈറ്റ് വഴി ഓൺലൈനായും ജനകീയ ഹോട്ടലുകളിൽ ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ് .

ജനകീയ ഹോട്ടൽ വഴി ഭക്ഷണം ലഭ്യമാകുന്നതിന് വിളിക്കേണ്ട നമ്പറുകൾ – 9496434448 , 9496434449 , 9496434450 ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം ആവശ്യമുള്ളവർ തലേ ദിവസം എട്ട് മണിയ്ക്ക് മുമ്പായി തന്നെ ഓർഡറുകൾ നൽകേണ്ടതാണ് .

Related Articles

Leave a Reply

Back to top button