Uncategorized

കോഴിക്കോട് ഇന്നലെ രോഗം സ്ഥിരികരിച്ച രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

“Manju”

ജുബിൻ ബാബു എം. കോഴിക്കോട്

കോഴിക്കോട് :  ഇന്നലെ രോഗം സ്ഥിരികരിച്ച രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. .

https://www.facebook.com/CollectorKKD/photos/a.1588800208023420/2612699052300192

രോഗം സ്ഥിതീകരിച്ച വ്യക്തി സമ്പർക്കം മൂലം രോഗബാധിതനാവുകയായിരുന്നു, വിദേശയാത്രകൾ നടത്തിയിട്ടില്ല നിർദേശിച്ച പ്രകാരം മാർച്ച് മാസം ഇരുപത്തിനാലാം തീയ്യതി( 24.03.2020) 5.30 ഓടെ സ്വകാര്യ വാഹനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ട്രിയാജിൽ പരിശോധനയ്ക്കായി എത്തുകയും, പരിശോധനകൾക്ക് ശേഷം കോവിഡ് ചികിത്സാ മാർഗ്ഗരേഖക്ക് അനുസരിച്ച് വീട്ടിൽ ഐസോലേഷൻ കഴിയാൻ നിഷ്കർഷിച്ചതിനാൽ 10.30 ഓടെ അതേ വാഹനത്തിൽ തിരിച്ചുപോവുകയും രാത്രി 11.55 ന് വീട്ടിലെത്തി ഹോം ഐസൊലേഷൻ കഴിയുകയും ചെയ്തു.

മാർച്ച് മാസം 31ന് (31.03.2020) വീണ്ടും രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്വകാര്യ വാഹനത്തിൽ രാവിലെ 11.30 മണിയോടെ പരിശോധനയ്ക്കായി എത്തി,

ഡോക്ടറുടെ നിർദ്ദേശപ്രകാരം തുടർ പരിശോധനകൾക്കായി സ്വകാര്യ വാഹനത്തിൽ പുറപ്പെട്ട് ഉച്ചയ്ക്ക്12.30മണിയോടെ വടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചേരുകയും ചെയ്തു. വടകര താലൂക്ക് ആശുപത്രിയിലെ പരിശോധനകൾക്കു ശേഷം ഉച്ചയ്ക്ക് 2.30 ഓടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.

വടകര താലൂക്ക് ആശുപത്രിയിൽ നിന്നും ആംബുലൻസിൽ 3.30 ഓടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചേരുകയും ചെയ്തു. മെഡിക്കൽ കോളജിലെ പരിശോധനയിൽ കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തതിനാൽ വീട്ടിൽ ഐസോലേഷൻ കഴിയാൻ ആവിശ്യപ്പെട്ട് ആംബുലൻസിൽ തിരിച്ചയച്ചു. വൈകീട്ട് 6 മണിയോടെ വീട്ടിൽ തിരികെയെത്തി.

അടുത്ത ദിവസം (1.04.2020) രാവിലെ പതിനൊന്നു മണിയോടെ വടകരയുള്ള തണൽ ക്ലിനിക്കിൽ (Thanal Clinic )പരിശോധനയ്ക്കായി എത്തി. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് എക്സറേ എടുക്കാനായി 11.45 ഓടെ വടകര തന്നെയുള്ള സി എം ആശുപത്രിയിലെത്തി (CEE YEM HOSPITAL), 12.15 ഓടെ എക്സറേ എടുത്തതിനുശേഷം, 12 30 ഓടെ തണൽ ക്ലിനിക്കിൽ തിരികെയെത്തി. പരിശോധനകൾക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിച്ചെങ്കിലും, സ്വകാര്യ വാഹനത്തിൽ കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ (IQRA HOSPITAL ) ഉച്ചയ്ക്ക് 2.45 എത്തി അവിടെ ഐസോലേഷൻ വാർഡിൽ അഡ്മിറ്റായി.

അടുത്ത ദിവസം തന്നെ (2. 04. 2020) ഇദ്ദേഹത്തിൽ നിന്ന് സാമ്പിൾ ശേഖരിക്കുകയും പരിശോധനയ്ക്ക് അയക്കുകയും ചെയ്തെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു, ഇതിനുശേഷവും ഈ വ്യക്തി ഇഖ്റ ആശുപത്രിയിൽ ഐസൊലേഷനിൽ തന്നെയായിരുന്നു.

O9.04.2020 ന് മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം ഇദ്ദേഹത്തിൻ്റെ സാമ്പിൾ വീണ്ടും ശേഖരിക്കാൻ തീരുമാനിക്കുകയും, സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.

10.04.2020 ന് രാത്രി 8.45ന് ഡിസ്ചാർജ് ചെയ്യുകയും, ടാക്സി കാറിൽ രാത്രി 10.45 ഓടെ വീട്ടിലെത്തുകയും ചെയ്തു.

09.04.2020 ന് അയച്ച സാമ്പിൾ പോസിറ്റീവ് ആണെന്ന് പരിശോധനാഫലം ഇന്നലെ (11.04.2020) ലഭിച്ച ഉടനെ ഇദ്ദേഹത്തെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രി ഐസോലേഷൻ വാർഡിൽ രാത്രി 8 മണിക്ക് അഡ്മിറ്റ് ചെയ്തു.

Related Articles

Leave a Reply

Back to top button