Uncategorized

ഡിസംബര്‍ 16: വിജയ് ദിവസ്

“Manju”

ബംഗ്ലാദേശിനെ മതരാഷ്‌ട്രമാക്കി തങ്ങളുടേതാക്കാന്‍ പാകിസ്താന്‍ നടത്തിയ യുദ്ധത്തിന് അന്ത്യം കുറിച്ച ദിനം ഇന്ന്. ഒരു ലക്ഷത്തോളം വരുന്ന പാക് സൈനികര്‍ ഇന്ത്യന്‍ പോരാട്ട വീര്യത്തിന് മുന്നില്‍ ആയുധം വെച്ച്‌ കീഴടങ്ങിയ ദിനമാണ് ഡിസംബര്‍ 16. ഇന്ത്യയുടെ അതിര്‍ത്തിയിലെ യുദ്ധ ചരിത്രത്തിലെ ഏറ്റവും വിരോചിതമായ ആദ്യ വിജയം നേടിയ യുദ്ധമെന്ന നിലയിലാണ് 1971ലെ ഇന്ത്യാപാക് യുദ്ധം അറിയപ്പെടുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏഷ്യയിലെ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ നടന്ന ആദ്യ യുദ്ധമാണ് 1971-ലെ ഇന്ത്യാപാക് യുദ്ധം. ഉപാധിയില്ലാതെ ഇന്ത്യയ്‌ക്ക് മുമ്പില്‍ പാകിസ്താന്‍ മുട്ടുമടക്കിയ ദിവസമാണ് ഡിസംബര്‍ 16. ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിന്റെ പിറവി കൂടിയാണ് 48 വര്‍ഷം മുമ്പ് ഈ യുദ്ധത്തിലൂടെ നടന്നത്. ഇന്ത്യന്‍ സായുധ സേനയുടെ ധീരതയും ധൈര്യവും അനുസ്മരിക്കുന്നതിനായി വിജയ് ദിവസ് എന്ന പേരിലാണ് ഡിസംബര്‍ 16 എല്ലാവര്‍ഷവും രാജ്യം ഈ ദിനം ആഘോഷിക്കുന്നത്. വിജയ് ദിവസവുമായി ബന്ധപ്പെട്ട് വന്‍ ആഘോഷ പരിപാടികളാണ് സൈന്യം എല്ലാവര്‍ഷവും നടത്തുന്നത്. വീരബലിദാനികളായ ഇന്ത്യന്‍ സൈനികര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കലും ഡിസംബര്‍ 16 ന് നടക്കുന്ന സുപ്രധാന ചടങ്ങാണ്. എല്ലാ സൈനിക ആസ്ഥാനങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലും വീരബലിദാനി സൈനികരെ ഓര്‍ക്കുന്ന ചടങ്ങുകള്‍ ഗവര്‍ണര്‍മാരുടെ നേതൃത്തിലാണ് നടക്കാറുള്ളത്.

13 ദിവസം മാത്രം നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നാണ് ഇത്. 1971 ഡിസംബര്‍ 3-ന് ഇന്ത്യയുടെ 11 എയര്‍ബേസുകളെ പാകിസ്താന്‍ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇന്ത്യയുടെ കരനാവികവ്യോമ സേനകള്‍ ആദ്യമായി ഒരുമിച്ച്‌ പോരാടിയ യുദ്ധം കൂടിയാണ് ഇത്. യുദ്ധത്തില്‍ പടിഞ്ഞാറന്‍ പാകിസ്താനിലെ 15,010 കിലോമീറ്റര്‍ പ്രദേശം ഇന്ത്യന്‍ സേന പിടിച്ചെടുത്തു.

ഇന്ത്യയുടേത് മാത്രമല്ല പാകിസ്താന്റേയും ബംഗ്ലാദേശിന്റേയും ചരിത്രത്തില്‍ നിര്‍ണായകമായിരുന്നു 1971-ലെ യുദ്ധം. ഇന്ത്യയുടെ പിന്തുണയോടെയാണ് ബംഗ്ലാദേശ് എന്ന രാജ്യം നിലവില്‍ വന്നത്. അതില്‍ ഇന്ത്യ ഏറെ അഭിമാനിക്കുന്നുണ്ട്. പാകിസ്താന്‍ ഭരണകൂടത്തിനെതിരെ കിഴക്കന്‍ മേഖലയില്‍ തുടങ്ങിയ പ്രക്ഷോഭമാണ് പിന്നീട് ഇന്ത്യാപാക് യുദ്ധത്തിലേക്ക് നയിച്ചത്.

ജനറല്‍ ജഗ്ജിത് സിങ് അറോറയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സേനയാണ് യുദ്ധത്തില്‍ പാകിസ്താനെ നേരിട്ടത്. ഇന്ത്യയുടെ കരുത്തിന് പിന്നില്‍ പിടിച്ച്‌ നില്‍ക്കാന്‍ സാധിക്കാതെ പാക് സൈനിക മേധാവി ജനറല്‍ ആമിര്‍ അബ്ദുല്ല ഖാന്‍ നിയാസിയും 93,000 സൈനികരുമാണ് യുദ്ധത്തില്‍ തോറ്റ് ഇന്ത്യന്‍ സൈനികര്‍ക്ക് മുമ്പില്‍ കീഴടങ്ങിയത്. യുദ്ധക്കുറ്റങ്ങളില്‍ മുഖ്യപ്രതിയും ജമാ അത്തെ ഇസ്ലാമിയുടെ തലവനായിരുന്ന ഗുലാം അസാമിന് 2013-ല്‍ ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചു. ജമാഅത്തെ ഇസ്ലാമി (ജെ.) സെക്രട്ടറി ജനറല്‍ അലി അഹ്സന്‍ മുഹമ്മദ് മൊജാഹീദിന് അന്താരാഷ്‌ട്ര പ്രത്യേക ട്രിബ്യൂണല്‍ വധശിക്ഷ വിധിച്ചു.

 

Related Articles

Back to top button