
ഹരീഷ് റാം..
റംസാൻ പ്രാർത്ഥനകൾ വീടിനുള്ളിൽ നടത്തണമെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നവ്ഖി.
പള്ളികളിലും ഈദ് ഗാഹുകളിലും പോവുന്നത് ഒഴിവാക്കണം. സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഏപ്രിൽ 24 ന്, റംസാൻ വ്രതം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ അഭ്യർത്ഥന. രാജ്യത്ത് കോവിഡ് പടരുന്നതിന്റെ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രാലയത്തിന്റെ ഈ നിർദ്ദേശം.