ന്യൂഡെൽഹി : കൊവിഡ് 19 വൈറസ് ചികിത്സയ്ക്കായി ആയുർവേദത്തിലും പാരമ്പര്യ വൈദ്യത്തിലുമുള്ള ഔഷധ കൂട്ടുകളുടെ ശാസ്ത്രീയ മൂല്യനിർണ്ണയത്തിനായി ടാസ്ക്ക് ഫോഴ്സ് രൂപീകരിക്കാൻ പ്രധാനമന്ത്രി ആവിശ്യപെട്ടു.
ഐ സി എം ആർ പോലുള്ള സ്ഥാപനങ്ങളെ മാതൃകയാക്കിയാകും ഇതിന്റെ പ്രവർത്തനം. ഇതുവരെ ഇക്കാര്യത്തിൽ രണ്ടായിരം പ്രൊപ്പോസലുകൾ ലഭിച്ചിട്ടുണ്ട്.
ഇത് വിശദമായി പരിശോധിച്ച ശേഷം ഐ സി എം ആർ നും മറ്റ് ഏജൻസികൾക്കും അയച്ച് കൊടുക്കുമെന്ന് ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക്ക് അറിയിച്ചു.
ഈ മേഘലയിലുള്ള വിദഗ്ദൻമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫ്രൻസിഗ് വഴി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ആയുർവേദത്തിൻ്റെ കഴിവിനെ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ഈ മേഘലയിലുള്ളവർ ധരിപ്പിച്ചിരുന്നു. ഗോവ യിൽ കോവിഡ് 19 രോഗികൾക്ക് ആയുർവേദ മരുന്ന് നൽകിയുള്ള ചികിത്സ ഇപ്പോൾ തന്നെ നൽകുന്നുണ്ട്.
ആയുർവേദത്തിൽ ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള മരുന്നുകൾ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ നടപടി. ഹോമീയോ മെഡിസിനിലും നിരവധി പരീക്ഷണങ്ങൾ നടക്കുന്നതായാണ് വിവരം.