IndiaLatest

പ്രഗ്നാനന്ദ വിജയക്കുതിപ്പ് തുടരുന്നു

“Manju”

ചെന്നൈ: ഇന്ത്യന്‍ ചെസ്സിലെ കൗമര അത്ഭുതം പ്രഗ്നാനന്ദ വിജയക്കുതിപ്പ് തുടരുന്നു. ക്രിപ്‌റ്റോ കപ്പില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ തോല്‍പ്പിച്ചാണ് പ്രഗ്നാനന്ദ തന്റെ കരുത്ത് തെളിയിച്ചത്. ആകെ പോയിന്റ് നിലയില്‍ ഒരു പോയിന്റ് വ്യത്യാസത്തിലാണ് കാള്‍സണ്‍ ക്രിപ്‌റ്റോ കപ്പ് സ്വന്തമാക്കിയത്. അവസാന നിമിഷത്തിലെ പോയിന്റ് നേട്ടത്തിലൂടെ മറ്റ് താരങ്ങളെ കടത്തിവെട്ടി പ്രഗ്നാനന്ദ രണ്ടാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് നോര്‍വേ താരമായ കാള്‍സണെ 17 വയസ്സുകാരന്‍ തോല്‍പ്പിക്കുന്നത്. തന്റെ അവസാന മത്സരത്തില്‍ മാഗ്നസ് കാള്‍സണിനെതിരെ മൂന്ന് ഗെയിമുകളില്‍ തുടര്‍ച്ചയായിട്ടാണ് പ്രഗ്ന്‌നാനന്ദ പരാജയപ്പെടുത്തിയത്. മാഗ്നസ് കാള്‍സണിനെ തോല്‍പ്പിച്ചതോടെ ഇന്ത്യന്‍ താരം ക്രിപ്‌റ്റോ കപ്പില്‍ രണ്ടാം സ്ഥാനക്കാരനായി മാറി.

Related Articles

Back to top button