
ഹരീഷ് റാം.
മുംബൈ: കൊറോണ വൈറസിന്റെ വ്യാപനം ആശങ്ക ഉയർത്തുന്നതിനിടെ ലോക്ക്ഡൗൺ ലംഘിച്ച് മുംബൈയിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധവുമായി തെരുവിലിറങ്ങി. അവർക്ക് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപ്പോകണം എന്നതാണവശ്യം. ബാന്ദ്രയിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയത്. ഇവരെ പിരിച്ചുവിടാൻ പോലീസിന് ഒടുവിൽ ലാത്തിച്ചാർച്ച് നടത്തേണ്ടി വന്നു.