KeralaKollamLatest

എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി ദേവിപ്രിയയ്ക്ക് ആഗോള പുരസ്‌കാരം

“Manju”

ശ്രീജ.എസ്

കൊല്ലം : ടി.കെ.എം എന്‍ജിനിയറിംഗ് കോളേജിലെ കെമിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ദേവിപ്രിയ മുടിയിലിന് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കല്‍ എന്‍ജിനിയേഴ്‌സിന്റെ 2020-ലെ സ്‌കെയില്‍ അപ്പ് സ്‌പോണ്‍സര്‍ ലേഖന മത്സരത്തില്‍ 500 അമേരിക്കന്‍ ഡോളറിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ടി.കെ.എം എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രസ്തുത ചാപ്റ്ററിനെ പ്രതിനിധീകരിച്ചാണ് ദേവിപ്രിയ ചെവ്‌റോണ്‍ കോര്‍പ്പറേഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ ആഗോള മത്സരത്തില്‍ പങ്കെടുത്തത്.

2020ലെ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കല്‍ എന്‍ജിനിയേഴ്‌സിന്റെ വെര്‍ച്വല്‍ വാര്‍ഷിക യോഗത്തില്‍ വച്ച്‌ അവാര്‍ഡ് സമ്മാനിക്കും. ലോകത്തിലെ പ്രശസ്തമായ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളോട് മത്സരിച്ചാണ് ദേവിപ്രിയ ഈ നേട്ടം കരസ്ഥമാക്കിയത്. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കല്‍ എന്‍ജിനിയേഴ്‌സിന്റെ കേരളത്തിലെ ആദ്യത്തെ സ്റ്റുഡന്റ്സ് ചാപ്റ്ററാണ് ടി.കെ.എം എന്‍ജിനിയറിംഗ് കോളേജിലെ കെമിക്കല്‍ വിഭാഗത്തിന്റേത്.

Related Articles

Back to top button