ഇടച്ചേരിയിൽ വീണ്ടും കോവിഡ് …ജാഗ്രത ഇരട്ടിയായി.

സുരേഷ് കുമാർ, വടകര
വടകര:- വടകര താലൂക്കിലെ എടച്ചേരി വീണ്ടും കനത്ത ജാഗ്രതയിലേക്ക് നീങ്ങുകയാണ്.
എടച്ചേരി സ്വദേശിനി 19 കാരിക്കും ബന്ധുവായ 35 വയസ്സുള്ള യുവാവിനും അഴിയൂർ സ്വദേശിക്കുമാണ് ഇന്ന് ജില്ലയിൽ കോവിഡ്-19 സ്ഥിരീകരിച്ചത്.
അങ്ങനെ കോഴിക്കോട് ജില്ലയിൽ 3 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് കോവിഡ് രോഗം സ്ഥീരീകരിച്ച എടച്ചേരി സ്വദേശികളിൽ രണ്ടിൽ ഒരാളായ യുവാവ് മാർച്ച് 18 ന് ദുബായിൽ നിന്നും എത്തിയതാണ്.
ഇദ്ദേഹത്തിന്റെ പിതാവിനെ ഏപ്രിൽ 11 ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാഗങ്ങളോടൊപ്പം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ ടെസ്റ്റിലാണ് യുവാവിനും പോസിറ്റീവായത്.
ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ ഇതേ വീട്ടിലെ 19 കാരിയാണ്. ഈ യുവതിക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.
എല്ലാവരും മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരാണ്. എല്ലാവരുടെയും നില തൃപ്തികരമാണ്.
എടച്ചേരി പഞ്ചായത്തിലെ ഒരു വീട്ടിൽ തന്നെയുള്ള 3 പേർക്കും രോഗം സ്ഥിരീകരിക്കപ്പെട്ടതിനാൽ എടച്ചേരി ഗ്രാമപഞ്ചായത്തും ആരോഗ്യപ്രവർത്തകരും കർശന നിയന്ത്രണം കൈക്കൊള്ളുന്നുണ്ട്.
ഇത് മൂലം വടകര താലൂക്കിൽ തന്നെ കനത്ത ജാഗ്രതയിലേക്ക് നീങ്ങേണ്ടി വരും.