IndiaKerala

മേഘാലയയിൽ ആദ്യത്തെ കോവിഡ് ഇന്നലെ …..മറ്റു സ്ഥലങ്ങളിൽ ജാഗ്രത

“Manju”

സജീഷ്, ഗുവഹാത്തി .

ഗോഹട്ടി: നോർത്ത് ഈസ്റ്റിൽ ഇതുവരെയും 39 covid-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഇതിൽ 31 എണ്ണവും ആസാമിൽ നിന്ന് ഉള്ളതും മണിപ്പൂർ ,ത്രിപുര എന്നിവിടങ്ങളിൽനിന്ന് രണ്ടെണ്ണം വീതവും
അരുണാചൽപ്രദേശ്, മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽനിന്ന് ഓരോന്നു വീതവും ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മേഘാലയിൽ ഇന്നലെയാണ് ആദ്യത്തെ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്.
മേഘലയിലെ ബെത്തനി ഹോസ്പിറ്റലിലെ 69 വയസ്സുള്ള സീനിയർ ഡോക്ടറിനാണ് covid1 9 സ്ഥിരീകരിച്ചത്
ആസാമിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 covid-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഇന്നലെ ദുബ്രി ജില്ലയിൽ നിന്നുള്ള ഒരാൾക്കും ഇന്ന് ഗോൾപാറ ജില്ലയിൽ നിന്നുള്ള ഒരാൾക്കും ആണ് covid 19 സ്ഥിതീകരിച്ചത് ഇതോടെ ആസാമിൽ covid-19 ബാധിച്ചവരുടെ എണ്ണം 31 ആയി

നോർത്ത് ഈസ്റ്റിൽ ആദ്യമായി covid-19 പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത് മണിപ്പൂരിൽ ആയിരുന്നു .യുകെയിൽ സന്ദർശനം നടത്തി തിരിച്ചെത്തിയ 23 വയസ്സുള്ള യുവതിക്കയിരുന്നു covid-19 സ്ഥിരീകരിച്ചത്.
ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഇംഫാലിൽ ചികിത്സയിലായിരുന്ന
അവരെ അസുഖം ഭേദമായതിനെത്തുടർന്ന് ഞായറാഴ്ച ഡിസ്ചാർജ് ചെയ്തു

 

Related Articles

Leave a Reply

Back to top button