
ശ്രീജിത്ത് .എം .വി
കോവിഡിനെ പിടിച്ചുകെട്ടാന്‍ കേരളത്തില്‍ ഇനി ആവശ്യം വ്യാപക വൈറസ് പരിശോധന. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും രോഗം സ്ഥിതീകരിച്ച സാഹചര്യത്തിലാണ് ലോക്ക് ഡൈണ്‍ കാലത്ത് വ്യാപക പരിശോധന നടത്തണമെന്ന നിര്‍ദ്ദേശം ഉയരുന്നത്. പരിശോദനകള്‍ക്കായി രണ്ടു ലക്ഷം കിറ്റുകള്‍ സംസ്ഥാനത്തെത്തിക്കാന്‍ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
രോഗവ്യാപനം നിയന്ത്രിക്കാനായെങ്കിലും കേരളത്തന് അശ്വസിക്കണമെങ്കില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തണം. അതിനാവശ്യം പരമാവധി ആളുകളെ പരിശോധനക്ക് വിധേയമാക്കുകയാണ്. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത 18 ശതമാനത്തിലേറെ ആളുകള്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്.