IndiaLatest

‘എന്റെ കേരളം’ സിദ്ധാ വിഭാഗം സ്റ്റാൾ സംഘടിപ്പിച്ചു

“Manju”

തിരുവനന്തപുരം : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘ എന്റെ കേരളം’ പ്രദർശന നഗരിയിൽ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ സിദ്ധാ വിഭാഗത്തിന്റെ സ്റ്റാൾ സംഘടിപ്പിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള സിദ്ധവൈദ്യമെന്ന പ്രാചീന വൈദ്യശാസ്ത്രത്തിന്റെ അനന്ത സാധ്യതകളെ അനാവരണംചെയ്യുകയാണ് പ്രസ്തുത സ്റ്റാളിലൂടെ.

പഞ്ചഭൂതങ്ങൾ, ത്രിദോഷങ്ങൾ, 96 തത്വങ്ങൾ, അണ്ഡ-പിണ്ഡ തത്വം തുടങ്ങിയ അടിസ്ഥാന സിദ്ധാന്തങ്ങളിൽ അധിഷ്ഠിതമായതും തികച്ചും ശാസത്രീയമായതും ആയ ചികിത്സാ രീതിയാണ് സിദ്ധ എന്ന്
പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതോടൊപ്പം ഔഷധസസ്യങ്ങൾ, ധാതുലവണങ്ങൾ, ജന്തുജന്യ വസ്തുക്കൾ തുടങ്ങി സിദ്ധൗഷധ നിർമാണത്തിന്റെ അസംസ്കൃത വസ്തുക്കളെ ഇവിടെ പരിചയപ്പെടാം. കൂടാതെ ഇവ ഉപയോഗിച്ച് നിർമിക്കുന്ന കുടിനീർ (കഷായങ്ങൾ), ചൂർണങ്ങൾ, ഗുളികകൾ, ഭസ്മ സിന്ദൂരങ്ങൾ, തുടങ്ങി ഉള്ളിൽ സേവിക്കാനുള്ള 32 തരം ഔഷധങ്ങളും 32 തരം ബാഹ്യ ചികിത്സ രീതികളും അറിയാം. സംസ്ഥാന മുഖ്യമന്ത്രി ,ആരോഗ്യ മന്ത്രി തുടങ്ങിയവർ സ്റ്റാൾ സന്ദർശിച്ചു. കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിലെ സിദ്ധാ വിഭാഗം ഡോ. സംഘമിത്രയുടെ നേതൃത്വത്തിൽ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള മലബാർ മേഖലയിലെ സിദ്ധാ ഡോക്ടേർസിനോടൊപ്പം കേരളത്തിലെ സിദ്ധാ ഡോക്ടേർസിന്റെ സംഘടനായ SIMAI-യിലെ സിദ്ധാ ഡോക്ടേർസും ശാന്തിഗിരി സിദ്ധാ മെഡിക്കൽ കോളേജിലെ ഹൗസർജൻസും സ്റ്റാളിൽ സിദ്ധവൈദ്യത്തെ പരിചയപ്പെടുത്തുന്നുണ്ട്.

Related Articles

Back to top button