Kerala
ഇനി മാലാഖകളുടെ കാലം…..റോബോർട് വരുന്നു…..

എസ്. സേതുനാഥ് മലയാലപ്പുഴ
കോവിഡ് നാശം വിതയ്ക്കുന്ന കാലത്ത് കരുതലിന്റെ പുതിയ മാലാഖയായി എത്തുകയാണ് ലിനി എന്ന റോബോട്ട്. സമ്പർക്കത്തിലൂടെ ഈ വ്യാധി പകരുമെന്നിരിക്കെ, രോഗികളെ പരിപാലിക്കുന്നവർക്കും രോഗ സാധ്യത ഏറെയാണ്. മെഡിക്കൽ രംഗത്ത് പുതിയ ഒരു മുതൽക്കൂട്ടാണ് കുറച്ചു ചെറുപ്പക്കാർ ചേർന്ന് നിർമിച്ച ഈ റോബോട്ട്. ഡോക്ടർമാർക്ക് റൂമിലിരുന്നും രോഗികളെ ശ്രദ്ധിക്കാനും ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിക്കാനും ഈ റോബോട്ട് മതി. ഫൈബറും സ്റ്റയിൻ ലെസ്സ് സ്റ്റീലും കൊണ്ട് നിർമിച്ച ഈ റോബോട്ട് സാമൂഹ്യ പ്രതിബദ്ധത ഉള്ള കുറച്ചു യുവാക്കളുടെ അധ്വാനമാണ്. ആഷിക് എ എൻ രൂപം കൊടുത്ത A LIFE ടീം (ഇർഫാൻ, അഭിജിത്ത്, ഷാൻ, അക്ഷയ്, ആസിഫ് സുബൈർ, വിവേക്, വിഷ്ണു)ആണ് ഇതിൽ വർക്ക് ചെയ്തിരിക്കുന്നത്.. ലോക്ക് ഡൌൺ സമയത്തെ ഏഴു ദിവസങ്ങൾ ആണ് ഈ റോബോട്ട് നിർമാണത്തിനായി ഇവർ ചെലവഴിച്ചത്. റോബോട്ടിനു എന്ത് പേര് നൽകണമെന്ന് കാര്യത്തിൽ തർക്കമുണ്ടായില്ല. നിപ്പയ്ക്ക് മുന്നിൽ അടിപതറാതെ നിന്ന ഒരുപാട് ജീവനുകളെ രക്ഷിച്ച നഴ്സ് ലിനിയുടെ ഓർമക്കായി അത് പോലെ കരുതൽ സമൂഹത്തിനു വാഗ്ദാനം ചെയ്ത് കൊണ്ട് റോബോട്ട് ലിനി ഇന്ന് മെഡിക്കൽ രംഗത്തേക്ക് കാൽ വയ്ക്കാൻ തയാറാണ് . കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്കും മന്ത്രി കടകംപള്ളി സുരേന്ദ്രനും റോബോട്ടിനെയും അതിന്റെ പ്രവർത്തനങ്ങളെയും വ്യക്തമായി വിവരിച്ചു നൽകിയിരിക്കുകയാണ് ഈ ചെറുപ്പക്കാർ.നഴ്‌സിങ് അസിസ്റ്റന്റ്സിനുള്ള പെർമിഷൻ കൂടി കരസ്ഥമാക്കിയാൽ കോറോണയെ തടയാൻ ആരോഗ്യ രംഗത്തിനു ലിനി റോബോട്ട് ഒരു മുതൽക്കൂട്ട് ആവുമെന്ന് തന്നെ പ്രതീക്ഷിക്കാം.