IndiaKeralaLatest

ഇഞ്ചിയുടെ വ്യത്യസ്ത ഇനങ്ങൾ അരുണാചലിൽ നിന്ന് കണ്ടെത്തിയത് മലയാളി ശാസ്ത്രജ്ഞർ

“Manju”

 

മലപ്പുറം:തേഞ്ഞിപ്പാലത്ത് നിന്നുള്ള മലയാളി സസ്യശാസ്ത്രജ്ഞർ അരുണാചൽപ്രദേശിൽനിന്ന് കണ്ടെത്തിയ രണ്ട് ഇഞ്ചിവർഗങ്ങൾക്ക് പ്രത്യേകതകൾ ഏറെ. രണ്ടുമീറ്ററോളം ഉയരമുള്ള ചെടിയിൽ വെള്ളയിൽ മഞ്ഞക്കുത്തുകളോടെയുള്ളതുമായ വലിയ പൂക്കളാണുള്ളത്. പുരാണത്തിൽ പറയുന്ന കല്യാണസൗഗന്ധികവുമായി അടുത്ത ബന്ധമുള്ളതാണ് ഈ ചെടി. പൂക്കൾ വാറ്റിയെടുത്ത് സുഗന്ധദ്രവ്യമുണ്ടാക്കാം. വർഷത്തിൽ എല്ലായ്‌പ്പോഴും പൂക്കളുണ്ടാകും. മൂലകാണ്ഡത്തിൽനിന്നു പുതിയ മുകുളങ്ങളുണ്ടാകുന്നതിനാൽ എളുപ്പം നട്ടുവളർത്താനാകും. നടുവിൽ തവിട്ടും മഞ്ഞയും നിറമുള്ള വെളുത്ത പൂക്കളാണ് അമോമം അരുണാചലൻസിന്. ഇറ്റാനഗറിന് സമീപത്തു നിന്നാണ് ഇവ കണ്ടെത്തിയത്. തണ്ടിനുതാഴെയായി മണ്ണിനോടു ചേർന്നാണ് പൂക്കളുണ്ടാവുക.

Related Articles

Check Also
Close
Back to top button