Kerala

നാട്ടകത്തെ പാടശേഖരത്തിൽ തീപിടുത്തം

“Manju”

സനീഷ് സി എസ്.

കോട്ടയം: കൊയ്ത്തു നടന്ന് കൊണ്ടിരിക്കുന്ന നാട്ടകത്തെ 310 ഏക്കറുള്ള ഗ്രാവ് – ചേക്കക്കേരി – നാടൻകേരി പാടശേഖരങ്ങൾക്ക് തീ പിടിച്ചു.80 ശതമാനത്തോളം കൊയ്യ്ത്ത് കഴിഞ്ഞ പാടത്ത് 70 ടണ്ണോളം നെല്ല് കൂട്ടിയിട്ടിരുന്നു. ക്യഷിക്കാരുടെയും, നാട്ടുകാരുടെയും, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും സഹകരണത്തോടെ അഗ്നിശമന സേന പടർന്ന് പിടിച്ച തീ കെടുത്തി നെല്ല് സംരക്ഷിച്ചു.

 

 

 

 

മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതി ജനകീയ കൂട്ടായ്മ അംഗമായ ബി.ശശികുമാർ പ്രസിഡൻ്റായുള്ള പാടശേഖര സമിതിയാണ് പതിനഞ്ചിൽകടവ് ബൈപ്പാസ് റോഡിന് ഇരു വശങ്ങളിലുമായുള്ള ഈ പാട ശേഖരങ്ങളിൽ കൃഷിയിറക്കിയിരുന്നത്.പത്ത് കൊയ്യ്ത്തു യന്ത്രങ്ങൾ ഉപയോഗിച്ച് ഏപ്രിൽ ഏഴിന് ആരംഭിച്ച കൊയ്യ്ത്ത് തീരാൻ രണ്ട് ദിവസങ്ങൾ ബാക്കി നിൽക്കയാണ് അട്ടിമറി എന്ന് സംശയിക്കുന്ന തരത്തിൽ പാടശേഖരത്തിന് തീ പിടിച്ചത്.

സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ, പാടശേഖരസമിതി പ്രസിഡൻ്റ് ബി.ശശികുമാർ, സെക്രട്ടറി സാബു കിടങ്ങറശ്ശേരിൽ, എബി കുറ്റിശ്ശേരിൽ, ഡോ.ഐപ്പ് എബ്രഹാം, ഷായിച്ചൻ, ചന്ദ്രബാബു, അജിത്, സന്തോഷ് മൂലേച്ചിറ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button