KeralaLatest

പൊതുരമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുമരാമത്ത് മന്ത്രി…

“Manju”

രജിലേഷ് കെ.എം.

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ വെറുതെ അവധിയെടുത്ത് വീടുകളിലിരുന്ന മാസശമ്പളംപറ്റിയ പൊതുമരമാത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം വരാന്‍ പോകുന്നു. തുടര്‍ ദിവസങ്ങളില്‍ വരുന്ന മഴയില്‍ അത്യാവശ്യമായി തീര്‍ക്കേണ്ട ജോലികളുടെ കടലാസു ‍ പൂര്‍ത്തിയാക്കേണ്ടതും ടെന്‍ഡര്‍ നല്‍കേണ്ടതും ചെറി ചെറിയ മെയിന്റന്‍സ് പണികള്‍ ചെയ്യേണ്ടതുമെല്ലാം ഈ കാലയളവിലാണ്. ‌ഇതൊക്കെ ലോക്ക് ഡൗണ്‍ കാലയളവില്‍ എത്രമാത്രം നടന്നിട്ടുണ്ടെന്ന് സൂക്ഷ്മമായി പരിശോധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. അതിനാല്‍ പൊതുമരാമത്ത് ഓഫിസുകളുടെ പ്രവര്‍ത്തനവും ഹാജര്‍നിലയും പരിശോധിച്ച് പതിനാല് ദിവസത്തിനുളളില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ അഡ്മിനിസ്‌ട്രേഷന്‍ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍ അശോക് കുമാറിന് മന്ത്രി ജി സുധാകരന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് 13 വരെ മഴയ്ക്ക് സാധ്യത ജോലിക്ക് ഹാജരാകാത്ത രണ്ട് ചീഫ് എന്‍ജിനീയര്‍മാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടു. അന്വേഷണവിധേയരായ രണ്ട് ചീഫ് എന്‍ജിനീയര്‍മാര്‍ക്കും പ്രമോഷന്‍ നല്‍കിയതും പുനഃപരിശോധന നടത്താന്‍ മന്ത്രി ആഹ്വാനം ചെയ്തു. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം സൃഷ്ടിച്ച നാല് ചീഫ് എന്‍ജിനീയര്‍ തസ്തികകളില്‍ ഇരിക്കുന്നവരില്‍ രണ്ടുപേര്‍ അനുമതിയില്ലാതെ അനധികൃത അവധിയില്‍ പോയി. ഇതിലൊരാള്‍ ലോക്ക് ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് അവധിയിലായതാണ്. ഈ രണ്ട് ചീഫ് എന്‍ജിനീയര്‍മാര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിനുപുറമെയാണ് വകുപ്പിലെ മൊത്തം ഹാജര്‍നിലയും പരിശോധിക്കാന്‍ തീരുമാനിച്ചത്. ചീഫ് എന്‍ജിനീയര്‍മാരുടെ ഓഫിസിന് പുറമെ സെക്ഷന്‍, ഡിവിഷന്‍, സബ് ഡിവിഷന്‍ ഓഫിസുകളുടെ ലോക്ക് ഡൗണ്‍ കാലത്തെ പ്രവര്‍ത്തനവും ഹാജര്‍ നിലയും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button