India

ഗുജറാത്ത് മുഖ്യമന്ത്രി ക്വാറന്റൈനില്‍.

“Manju”

ശ്രീജ

അഹമ്മദാബാദ്: കോവിഡ്-19 സ്ഥിരീകരിച്ച ഗുജറാത്ത് കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖെദവാലയുമായി കൂടിക്കാഴ്ച നടത്തിയതിതിന്റെ പശ്ചാത്തലത്തില്‍. മുന്‍കരുതല്‍ നടപടിയായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചതായി ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. .

ബുധനാഴ്ച കോവിഡ് 19 പരിശോധനയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ക്വാറന്റൈനില്‍ പ്രവേശിച്ചത്. നിലവില്‍ മുഖ്യമന്ത്രിക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമില്ലെന്നും വീട്ടിലിരിന്നു കൊണ്ടുതന്നെ കോവിഡ്പ്ര-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപാണി നേതൃത്വം നല്‍കുമെന്നും. മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ‘വീഡിയോ കോണ്‍ഫറന്‍സ്, വീഡിയോ കോളിങ്, ടെലഫോണ്‍ തുടങ്ങിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുഖ്യമന്ത്രി കാര്യങ്ങള്‍ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യും. അടുത്ത ഒരാഴ്ചത്തേക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.’ .

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് എംഎല്‍എയായ ഇമ്രാന്‍ഖെദവാലക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വിജയ് രൂപാണിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തരമന്ത്രി പ്രദീപ് സിങ് ജഡേജ, നിരവധി മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായും കോണ്‍ഗ്രസ് എംഎല്‍എ അടുത്തിടപഴകിയിട്ടുണ്ട്..

ചില പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യന്ത്രി വിജയ് രൂപാണി ഇമ്രാന്‍ ഖെദവാലടക്കമുള്ള എംഎല്‍എമാരുമായി കൂടിക്കാഴ്ചനടത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു ഇത്. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ 15-20 അടി അകലത്തിലായിരുന്നു രോഗം സ്ഥിരീകരിച്ച എംഎല്‍എ ഇരുന്നത്. ശരീരിക സമ്പര്‍ക്കം ഉണ്ടായിട്ടില്ല. എംഎല്‍എയെ നിലവില്‍ ഗാന്ധിനഗറിലെ എസ്.വി.പി. ആശുപത്രിയില്‍ .പ്രവേശിപ്പിച്ചിരിക്കുകയാണ്..

Related Articles

Leave a Reply

Back to top button