IndiaLatest

രാഷ്ട്രപതി ഭവനില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്‍ ആത്മഹത്യ ചെയ്തു

“Manju”

ശ്രീജ. എസ്

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്‍ ആത്മഹത്യ ചെയ്തു. ഇയാള്‍ താമസിച്ചിരുന്ന ബരാക് സി ക്വാര്‍ട്ടറില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് സെെനികനെ കണ്ടെത്തിയത്. മരിച്ച ജവാന്‍ ബഹദൂര്‍ താപ്പയാണെന്ന് തിരിച്ചറിഞ്ഞു.

ആത്മഹത്യാ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല. ആത്മഹത്യ ചെയ്തതിന്റെ കാരണവും അറിവായിട്ടില്ല. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവമെന്നാണ് സൗത്ത് അവന്യൂ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Back to top button