Kerala
ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ സാനിറ്റൈസർ വിതരണം

ബിനു കല്ലാർ
ഇടുക്കി ജില്ല പോലീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലും സ്പെഷ്യൽ യൂണിറ്റുകളിലും D H Q, ഗാർഡുകൾ എന്നിവിടങ്ങളിലെ മുഴുവൻ പോലീസുദ്യോഗസ്ഥർക്കും സാനിറ്റൈ സർ വിതരണ ഉദ്ഘാടനം ഇടുക്കി സ്റ്റേഷനിൽ വച്ച് ബഹു: ഇടുക്കി ജില്ല പോലീസ് മേധാവി ശ്രീ P K മധു IPS അവറുകൾ നിർവ്വഹിച്ച്, പ്രസിഡന്റ് ജോസഫ് കുര്യന്റെ നേതൃത്വത്തിൽ കട്ടപ്പന സബ് ഡിവിഷനിലും, വൈസ് പ്രസിഡന്റ് ഔസേഫിന്റെ നേതൃത്വത്തിൽ തൊടുപുഴ സബ്ഡിവിഷനിലും ബോർഡ് അംഗങ്ങൾ KG പ്രകാശ്, EG മനോജ് കുമാർ എന്നിവരുടെ നേതൃത്യത്തിൽ മുന്നാർ മേഖലയിലും വിതരണംനടത്തി. ബോർഡ് അംഗങ്ങൾ P K ബൈജു, TMബിനോയി, സനൽ ചക്രപാണി, R .ബൈജു, അബ്ദുൾ മജീദ്, സെക്രട്ടറി സനൽകുമാർ H തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ ഒറ്റ ദിവസം കൊണ്ട് ജില്ലയിൽ മുഴുവൻ വിതരണം പൂർത്തിയാക്കി.