KeralaLatest

ജന്മനാ കൈകളില്ലാത്ത കണ്‍മണിക്ക് ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്

“Manju”
മാവേലിക്കര ;  ജന്മനാ കൈകളില്ലെങ്കിലും മാവേലിക്കര സ്വദേശിനി കണ്‍മണിയ്ക്ക് തന്റെ ലക്ഷ്യങ്ങിലേക്ക് എത്താന്‍ അതൊന്നും ഒരു തടസമല്ല. ശാരീരിക പരിമിതികൾ മറികടന്ന് ബിരുദ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയിരിക്കുകയാണ് ഈ യുവകലാകാരി. കേരള സര്‍വകലാശാല ബിപിഎ (വോക്കല്‍) പരീക്ഷയിലാണ് കണ്‍മണിയുടെ റാങ്ക് നേട്ടം.

തിരുവനന്തപുരം സ്വാതി തിരുനാള്‍ ഗവ.സംഗീത കോളജിലെ വിദ്യാര്‍ഥിനിയായ കണ്‍മണിക്ക് സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടാനാണ് ആഗ്രഹം. അറുന്നൂറ്റി മംഗലം അഷ്ടപദിയില്‍ ജി.ശശികുമാറും രേഖയുമാണു മാതാപിതാക്കള്‍. സ്കൂള്‍ പഠന കാലത്തു തന്നെ കലോത്സവ വേദികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു കണ്‍മണി. കാലു കൊണ്ടു ചിത്രം വരച്ചു സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഈ മിടുക്കി നിരവധി സംഗീത കച്ചേരികളും അവതരിപ്പിക്കുന്നുണ്ട്.

2019ല്‍ സര്‍ഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്കാരവും ഈ മാവേലിക്കര സ്വദേശിയെ തേടിയെത്തി. കൈകള്‍ ഇല്ലാതെയും പരിമിതികളുള്ള കാലുകളുമായും ജനിച്ച തന്റെ ജീവിതം മറ്റുള്ളവര്‍ക്കു പ്രചോദനം ആകണമെന്ന ലക്ഷ്യത്തോടെ തന്റെ ഓരോ പ്രവൃത്തികളുടെയും വിഡിയോ ചിത്രീകരിച്ചു യുട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നുണ്ട്. സഹോദരന്‍ മണികണ്ഠനും മാതാപിതാക്കളും പൂര്‍ണപിന്തുണയുമായി കണ്‍മണിക്കൊപ്പമുണ്ട്.

Related Articles

Back to top button