ArticleKerala

വ്യത്യസ്തനായൊരു … കോട്ടയം നസീറിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല……

“Manju”

അതുല്യനായ മിമിക്രിതാരമായും അവതാരകനായും ചലച്ചിത്രനടനായുമൊക്കെ മലയാളി മനസിൽ ഇടം നേടിയ ഈ കലാകാരനാണ് കോട്ടയം നസീർ. ഇദ്ധേഹം മിമിക്രിയോടോപ്പം തന്നെ ചിത്രരചനയിലും മികവ് തെളിയിച്ച ആളാണ്. എന്നാൽ നസീറിന്റെ ചിത്രരചനയെക്കുറിച്ച് അധികമാർക്കും അറിയില്ല. ലോക്ഡൗണിലെ ആദ്യ ദിനങ്ങളിൽ വീട്ടിലിരുന്ന് വരച്ച ചില ചിത്രങ്ങൾ നസീർ തന്റെ സുഹൃത്തായ രമേഷ് പിഷാരടിയുമായി പങ്ക് വച്ചു. പിഷാരടി ഈ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി. സാമൂഹ്യമാധ്യമങ്ങളിലും ദൃശ്യ-പത്ര മാധ്യമങ്ങളിലും വാർത്തകളിൽ ഇടം പിടിച്ചതോടെ ലോക്ഡൗണിന്റെ ഇരുപത്തിയൊന്നാം ദിവസം താരം തന്നെ താൻ വരച്ച ചിത്രങ്ങളുമായി പുറത്ത് വന്നു. നമ്മൾ ഏതു മേഖലയിൽ അറിയപ്പെടുന്നുവെന്നല്ല, ഏതു മേഖയിലാണ് നമ്മുടെ അഭിരുചി എന്നതാണ് പ്രധാനം . ഇക്കഴിഞ്ഞ ദിവസങ്ങളിൽ വീട്ടമ്മമാരിലും കുട്ടികളിലുമൊക്കെയുള്ള നിരവധി കഴിവുകളാണ് സോഷ്യൽ മീഡിയയിലുടെ പുറം ലോകം അറിയുന്നത്. ഒരുപാട് പേർ അവരുടെ വീടും മനസും സ്വർഗമാക്കി മാറ്റുന്ന കാഴചകളാണ് നമ്മുടെ നാട് കണ്ടത്.

https://www.facebook.com/SanthigiriNews/videos/242179623857301/

Related Articles

Leave a Reply

Back to top button