
ശ്രീജ.എസ്
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. കീഗം ഗ്രാമത്തില്‍ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്.
സൈന്യവും സിആർപിഎഫും പോലീസും സംയുക്തമായാണ് പ്രദേശത്ത് പരിശോധന നടത്തിയത്. തീവ്രവാദികളാണ് സുരക്ഷാസേനയ്ക്ക് നേരേ ആദ്യം വെടിയുതിർത്തത്. പിന്നാലെയുള്ള ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.
അതേസമയം രണ്ട്, മൂന്ന് തീവ്രവാദികൾ കൂടി പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.