IndiaLatest

ചോദ്യപേപ്പറില്‍ ചോദ്യമില്ലാതെ ഉത്തരം മാത്രം ; പരാതിയുമായി വിദ്യാര്‍ഥികള്‍

“Manju”

ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പത്താം ക്ലാസ്​ ഇംഗ്ലീഷ്​ പരീക്ഷയിലെ ചില ചോദ്യങ്ങള്‍ ആശയക്കുഴ​പ്പമുണ്ടാക്കുന്നുവെന്നാരോപിച്ച്‌ വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്ത്. 13, 14 ​ ചോദ്യങ്ങളിലാണ്​ ആശയക്കുഴപ്പം. ഇവയില്‍ ഉത്തരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ചോദ്യമുണ്ടായിരുന്നില്ലെന്നും ഒരു വിദ്യാര്‍ഥി പറയുന്നു. ട്വിറ്ററിലാണ്​ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പരാതി.

അതെ സമയം ചോദ്യപേപ്പറിലെ തെറ്റിനെക്കുറിച്ച്‌​ ഇന്‍വിജിലേറ്ററെ അറിയിച്ചപ്പോള്‍ ആ ചോദ്യങ്ങള്‍ വിട്ടുകളയാനായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ചോദ്യോത്തരങ്ങള്‍ ആശയകുഴപ്പം സൃഷ്​ടിക്കു​ന്നുവെന്ന ആരോപണവുമായി കൂടുതല്‍ വിദ്യാര്‍ഥികളും രംഗത്തെത്തി. എന്നാല്‍ ചോദ്യപേപ്പറില്‍ തെറ്റില്ലെന്ന് വാദിച്ച്‌ സി.ബി.എസ്​.ഇ രംഗത്തെത്തി. ചുവടെ നല്‍കിയിരിക്കുന്ന ഭാഗം വായിച്ച്‌​ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക/നല്‍കിയിരിക്കുന്നവയില്‍നിന്ന്​ ഏറ്റവും അനുയോജ്യമായ ഓപ്​ഷന്‍ തെരഞ്ഞെടുത്ത്​ പ്രസ്​താവനകള്‍ പൂര്‍ത്തിയാക്കുക -ഈ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചോദ്യങ്ങള്‍ക്ക്​ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ക്ക്​ അനുസൃതമായാണ്​ മറുപടി നല്‍കേണ്ടതെന്നും സി.ബി.എസ്​.ഇ അറിയിച്ചു.

അതെ സമയം ​നേ​രത്തേ സി.ബി.എസ്​.ഇ 12ാം ക്ലാസ്​ പരീക്ഷയിലെ ഒരു ചോദ്യവുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. 2002ലെ ഗുജറാത്ത്​ കലാപം ഏത്​ സര്‍ക്കാറിന്​ കീഴിലായിരുന്നുവെന്നായിരുന്നു ചോദ്യം.

Related Articles

Back to top button