Kerala

“Manju”

സ്വന്തം ലേഖകൻ

വടകര: നാദാപുരം മണ്ഡലത്തിലെ പത്ത് ഗ്രാമപ്പഞ്ചായത്തുകളിലെ പ്രവാസികളുടെ കണക്കെടുപ്പ് നടത്താൻ ഇ.കെ. വിജയൻ എം.എൽ.എ. നിർദേശം നൽകിയിരുന്നത് വിവാദമാവുന്നു.

സർവേക്കെതിരേ യു.ഡി.എഫ്. അനുകൂല ഗ്രാമപ്പഞ്ചായത്തുകൾ രംഗത്തെത്തിയതിനെത്തുടർന്ന് നിർത്തിവെക്കാൻ എം.എൽ.എ. തന്നെ നേരിട്ട് നിർദേശം നൽകി.

പ്രവാസികളുടെയും കേരളത്തിന് വെളിയിൽ ജോലി ചെയ്യുന്നവരുടെയും വിശദമായ കണക്കെടുപ്പിനാണ് നിർദേശിച്ചത്.

സർവേ കരുതൽനടപടികളുടെ ഭാഗമായാണെന്ന വിവരമാണ് ഗ്രാമപ്പഞ്ചായത്തുകൾ നൽകുന്നത്. സമീപത്തെ നിയോജകമണ്ഡലമായ കുറ്റ്യാടിയിലെ പ്രവാസികളുടെ കണക്കെടുപ്പ് നടത്താനുള്ള നിർദേശം നേരത്തെ ഏറെ വിവാദമായിരുന്നു. മഹല്ല് തിരിച്ച് കണക്കെടുപ്പിന് പാറക്കൽ അബ്ദുള്ള എം.എൽ.എ. നിർദേശം നൽകിയെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം.
ഇതിന് പിന്നാലെയാണ് നാദാപുരം നിയോജകമണ്ഡലത്തിലെ കണക്കെടുക്കാനുള്ള നിർദേശവും വന്നത്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാനസെക്രട്ടറി വി.വി. മുഹമ്മദലി കളക്ടർക്ക് പരാതി നൽകിയിരുന്നു.

കളക്ടറുടെ വീഡിയോ കോൺഫറസിലും പ്രവാസികളുടെ കണക്കെടുപ്പ് സംബന്ധിച്ചുള്ള സംശയം ചില ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥർ ചോദിച്ചിരുന്നു. പ്രവാസികളുടെ കണക്കെടുപ്പ് ജില്ലാഭരണകൂടം അല്ലെങ്കിൽ സർക്കാർ തന്നെ നേരിട്ട് നടത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അത് ഒഴിവാക്കാൻ നിർദേശം നൽകിയതെന്നും മറിച്ചുള്ള പ്രചാരണങ്ങൾ കഴമ്പില്ലെന്നും ഇ.കെ. വിജയൻ എം.എൽ.എ.യുടെ ഓഫീസ് അറിയിച്ചു

Related Articles

Leave a Reply

Back to top button