IndiaKeralaLatest

തെലങ്കാന മുഖ്യമന്ത്രിക്കെതിരെ മാനനഷ്ടക്കേസ്

“Manju”

തെലങ്കാന മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി നേതാവ് 100 കോടിയുടെ മാനനഷ്ടക്കേസ്  നൽകി | Defamation suit filed against Telangana CM KCR by BJP leader |  Madhyamam

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.സി റാവുവിനെതിരെ ബി.ജെ.പി നേതാവ് ജി.വിവേക് ​​വെങ്കടസ്വാമി 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. റെയ്ഡില്‍ പണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ തന്‍റെ പേര് വലിച്ചിഴച്ചതായി വിവേക് ആരോപിച്ചു.

ദുബ്ബാക്ക ഉപതെരഞ്ഞെടുപ്പ് വേളയില്‍ ഒരു കോടി രൂപ പൊലീസ് കണ്ടെത്തിയിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ തുറന്നുകാട്ടിയതുകൊണ്ട് ആ കേസ് തനിക്കെതിരെ തിരിച്ചു. വ്യാജ കേസ് തന്റെമേല്‍ ഫയല്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി പൊലീസ് കമ്മീഷണറോട് നിര്‍ദ്ദേശിച്ചു’ അദ്ദേഹം പറയുന്നു. റാവു തന്നെ കേസിലേക്ക് വലിച്ചിഴക്കാനും തന്‍റെ പ്രശസ്തിക്ക് കേടുവരുത്തുവാനും ശ്രമിച്ചു. അദ്ദേഹത്തിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 7ദിവസത്തിനകം ക്ഷമ ചോദിക്കാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

Related Articles

Back to top button