India

“Manju”

ഡോ.നിതുൽ രവി

അണ്ണാനഗർ: തമിഴ്നാട്ടിൽ കോവിഡ് ഭീതി പടരുമ്പോൾ, ആരോഗ്യപ്രവർത്തകർ രാപകലില്ലാതെ മഹാമാരിയെ പിടിച്ചു കെട്ടാൻ പരിശ്രമിക്കുകയാണ് .

ചെന്നൈലെ അണ്ണാനഗറിൽ ഇതുവരെ 23 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ജാഗ്രതകുറവ് ആദ്യ ഘട്ടത്തിൽ ഉണ്ടായെങ്കിലും ഇപ്പോൾ ആരോഗ്യപ്രവർത്തകർ ഈ പ്രദേശത്തെ എല്ലാ ആളുകളുടെ വിവരങ്ങൾ ശേഖരിക്കുകയും അവരിൽ പനി , ചുമ മറ്റു ലക്ഷണങ്ങൾ ഉള്ളവരെ ക്യാറന്റൈൻ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നു.

എല്ലാ ദിവസവും രാവിലെ ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിച്ചു പുതിയ രോഗികൽ ഇല്ലെന്നു ഉറപ്പു വരുത്തുന്നു . മേൽപറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ളവരെ നിരീക്ഷിക്കുകയും വേണ്ട മുൻ കരുതലുകൾ കൈക്കൊള്ളുകയും ചെയ്യുന്നു. .അനാവശ്യ യാത്രകൾ ഒഴിവാക്കാൻ പോലീസിന്റെ പെട്രോളിംഗ് രാത്രിയും പകലും ഒരു പോലെ നടക്കുന്നു. വാഹന രേഖകൾ കൈവശം വെക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നുണ്ട് . ഈ വാഹനങ്ങൾക്ക് പിഴ ഈടാക്കിയതിനു ശേഷം വിട്ട് നൽകും ./ ഡോ.നിതുൽ രവി

Related Articles

Leave a Reply

Back to top button