IndiaKannurKeralaLatestMalappuramThiruvananthapuramThrissur

പാഷാണം ഷാജിയുടെ ‘ഷാജീസ് കോര്‍ണര്‍’ ജനശ്രദ്ധ നേടുന്നു

“Manju”

സിന്ധുമോള്‍ ആര്‍

മലയാള സിനിമാ നടനും മിമിക്രി കലാകാരനുമായ സാജു നവോദയ (പാഷാണം ഷാജി ) തുടങ്ങിയ യൂട്യൂബ് ചാനല്‍ ‘ഷാജീസ് കോര്‍ണര്‍’ ശ്രദ്ധ നേടുന്നു. ചിരിയും ചിന്തയും പകരുന്ന ചാനലിലെ പരിപാടികളെല്ലാം സാമൂഹിക വിമര്‍ശനവും, ജീവിത മൂല്യങ്ങളും ചൂണ്ടിക്കാട്ടുന്നവയാണ്. എങ്കിലും തമാശയാണ് പരിപാടികളുടെ മുഖ്യ പ്രമേയം,

സാജുവിന്റെ ഭാര്യ രശ്മിയും കൂടെയുണ്ട്. ഇവര്‍ തന്നെയാണ് അഭിനേതാക്കളും. പാചകം, കോമഡി, ഷോര്‍ട്ട് ഫിലിം തുടങ്ങിയ നിരവധി പരിപാടികളാണ് ചാനലില്‍ ഉള്ളത്. ‘വാചകമേള പാചകമേള’ , ‘സുരച്ചേട്ടായി’ എന്നീ പരിപാടികളുടെ ആദ്യ എപ്പിസോഡുകള്‍ ഇതിനോടകം പുറത്തിറങ്ങി.

യൂട്യൂബ് ചാനല്‍ ചാരിറ്റി ലക്ഷ്യമിട്ട് തുടങ്ങിയതാണെന്നും ചാനലില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക വരുമാനത്തിലൊരു പങ്ക് ചാരിറ്റി പ്രവര്‍ത്തനത്തിന് നല്‍കുമെന്നും സാജു വ്യക്തമാക്കി.

Related Articles

Back to top button