
ശ്രീജ.എസ്
ടോക്യോ: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് 1,00,000 ജപ്പാന്‍ യെന്‍ (ഏകദേശം 71,000 രൂപ) വീതം നല്‍കുമെന്ന് പ്രധാനമന്ത്രി.
ഷിന്‍സോ ആബേ. കോവിഡ്-19 ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാനെ രൂക്ഷമായി ബാധിച്ച .ഘട്ടത്തിലാണ് ജപ്പാന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. .
സാമ്പത്തിക സഹായം ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആബേ വ്യക്തമാക്കി. .
കോവിഡ് മൂലം വരുമാനം നിലച്ച കുടുംബങ്ങള്‍ക്ക് മൂന്നിരട്ടി കൂടുതല്‍ തുക നല്‍കാനായിരുന്നു ആദ്യഘട്ടത്തില്‍ ആലോചിച്ചത്. എന്നാല്‍ ഈ പദ്ധതി ഉപേക്ഷിച്ചു. പിന്നാലെയാണ് 10000 യെന്‍ പദ്ധതി പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ ഭാവി ഇപ്പോഴുള്ള നമ്മുടെ പെരുമാറ്റത്തിനെ ആശ്രയിച്ചിരിക്കുന്നു. സാമൂഹിക സമ്പര്‍ക്കം 70 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യം ഇതുവരെ കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ആബേ വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാനിലെ 7 മേഖലകളിലായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വ്യാഴാഴ്ച ഇത് രാജ്യത്തെമ്പാടും ഏര്‍പ്പെടുത്തി. ഏപ്രില്‍ അവസാനവും മെയ് തുടക്കത്തിലും അവധിക്കാല യാത്രകള്‍ കൂടാറുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ഒഴിവാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മെയ് ആറിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കും.