Kerala
ബക്കറ്റ് ചിക്കൻ ഡ്രോൺ പറന്ന് റാഞ്ചി

റിപ്പോർട്ട് :പി .വി.എസ്
പരപ്പനങ്ങാടി : അസമയങ്ങളിൽ ആളൊഴിഞ്ഞ പറമ്പിലും കുറ്റിക്കാടുകളിലും പുക ഉയരുന്നതു കണ്ട് വ്യാജവാറ്റാണെന്ന് കരുതി ഡ്രോൺ വഴി പൊലീസ് നടത്തിയ ആകാശ നിരീക്ഷണത്തിൽ ക്യാമറയിൽ പതിഞ്ഞത് ‘ബക്കറ്റ് ചിക്കൻ ‘പാചകം.
‘ബക്കറ്റ് ചിക്കൻ’ തയാറാക്കുന്നത് ഒരു മുഴുവൻ കോഴി അരപ്പു ചേർത്ത് കമ്പിയിൽ കുത്തി ഇരുമ്പു ബക്കറ്റ് ഉപയോഗിച്ചു മൂടി ചുറ്റും മുകളിലു വിറ്റു കത്തിച്ചു വേവിച്ചു പങ്കിടുകയാണ് .ലോക് ഡൗൺ കാലത്ത് ഇത് വർധിച്ചിട്ടുണ്ട് .
ലോക് ഡൗൺ നിരോധനാജ്ഞ ലംഘിച്ച് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ,ഉള്ളണം ,കൊടക്കാട് ,ആനങ്ങാടി എന്നിവിടങ്ങളിൽ നിന്ന് 5 യുവാക്കളെ പിടികൂടി.മറ്റുള്ളവർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു .പിടികൂടിയവരെ നിയമലംഘനത്തിന് കേസെടുത്തു വിട്ടയച്ചതായി സി. ഐ ഹണി .കെ ദാസ് ,എസ് .ഐ ആർ .രാജേന്ദ്രൻ നായർ എന്നിവർ പറഞ്ഞു .