സഹസ്രാരാ സിനിമാസിന്റെ ബാനറില്‍ സന്ദീപ്. ആര് നിര്‍മ്മാണവും അശോക് ആര്. നാഥ് സംവിധാനവും നിര്‍വ്വഹിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണന് നായകചിത്രം ‘റെഡ്റിവര്‍’ പൂര്‍ത്തിയായി.പെരുമാറ്റത്തില്‍ വ്യത്യസ്തതകളുള്ള ബാലുവിന്റെ കാഴ്ചകളാണ് ‘റെഡ്റിവര്‍’. ശാന്തമായ ഗ്രാമത്തിന്റെ താളത്തിനൊപ്പം നീങ്ങുന്ന ബാലുവിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ചില പ്രശ്നങ്ങള്‍ സംഭവിക്കുന്നു. അപ്പോള്‍ ഗ്രാമത്തിനുപോലും ക്രൂരതയുടെ മുഖം കൈവരുന്നു. നിസ്സഹായനായ ബാലുവിന്റെ അവസ്ഥയ്ക്ക് പുതിയ ഭാഷ്യം സൃഷ്ടിക്കപ്പെടുന്നു. ലളിതമായ അവതരണത്തിലൂടെ നിരവധി ഗൗരവകരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് റെഡ്റിവര്‍.വിഷ്ണു ഉണ്ണികൃഷ്ണന്, സുധീര്‍ കരമന, കൈലാഷ്, ജയശ്രീ ശിവദാസ്, പ്രിയാമേനോന്‍, ഡോ. ആസിഫ് ഷാ, ഷാബു പ്രൗദീന്‍, സതീഷ്മേനോന്‍, സുബാഷ് മേനോന്, മധുബാലന്‍, റോജിന്‍ തോമസ്, വിജി കൊല്ലം എന്നിവരഭിനയിക്കുന്നു. ബാനര്‍-സഹസ്രാരാ സിനിമാസ്, നിര്‍മാണം- സന്ദീപ്.ആര്, സംവിധാനം-അശോക് ആര്. നാഥ്, ഛായാഗ്രഹണം-സുനില്‍പ്രേം എല്‍.എസ്, കഥ, തിരക്കഥ, സംഭാഷണം-പോള്‍ വൈക്ലിഫ്.
Related Articles
രാമസേതു പ്രകൃതി നിര്‍മ്മിതമോ, മനുഷ്യ നിര്‍മ്മിതമോ? പഠനം ആരംഭിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
January 14, 2021 11:13 PM
വിദ്യാർഥികൾക്കുള്ള ഒ.ഇ.സി ആനുകൂല്യം : ജൂണ്‍ 30ന് മുന്‍പ് വിവരങ്ങള്‍ ലഭ്യമാക്കണം
June 19, 2022 4:07 PM
Check Also
Close
-
ഇന്ത്യയുടെ ആപ്പ് നിരോധനത്തില്‍ തകര്‍ന്ന് ചൈനFebruary 16, 2021 7:38 PM