ആന്ധ്രയ്ക്ക് ആശ്വാസം, ജഗൻമോഹൻ റെഡ്ഡിയുടെ പരിശോധനാഫലം നെഗറ്റീവ് രജിലേഷ് കെ.എം.

ഹൈദ്രാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ കൊവിഡ് 19 പരിശോധന ഫലം നെഗറ്റിവ്. ദക്ഷിണ കൊറിയയിൽ നിന്ന് പുതുതായി ഇറക്കുമതി ചെയ്ത ദ്രുത പരിശോധന കിറ്റ് ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ഫലം നെഗറ്റീവ് ആയതോടെ ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളും ആശ്വാസത്തിലാണ്. അമരാവതിയിലെ ക്യാമ്പ് ഓഫീസിൽ മുഖ്യമന്ത്രി ജഗൻ ഇന്ന് ആന്ധ്രയിൽ ദ്രുത പരിശോധന കിറ്റുകൾ പുറത്തിറക്കി.
കമ്മ്യൂണിറ്റി ടെസ്റ്റ് സെന്ററുകളിൽ ഈ ദ്രുത പരിശോധന കിറ്റുകൾ ഉപയോഗിക്കുമെന്നു അദ്ദേഹം പറഞ്ഞു. ഏകദേശം 10 മിനിട്ടുകൾക്കകം പരിശോധന ഫലം അറിയാൻ സാധിക്കുന്ന 1,00,000 ദ്രുത പരിശോധന കിറ്റുകളാണ് ദക്ഷിണ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്തത്. സോളിൽ നിന്ന് ആന്ധ്രയിലേക്ക് പ്രത്യേകം ചാർട്ട് ചെയ്ത ഫ്ലൈറ്റ് വഴിയാണ് ഇവ എത്തിച്ചത്.
സംസ്ഥാനത്തെ 13 ജില്ലകളിലേക്ക് ഈ ദ്രുതകിറ്റുകൾ അയയ്ക്കാനുള്ള ഒരുക്കങ്ങൾ അധികൃതർ നടത്തുന്നുണ്ട്. ഈ ജില്ലകളിൽ വൈറസ് പടരുന്നത് രൂക്ഷമാണെന്നതിനാൽ കുർനൂൾ, നെല്ലൂർ, ഗുണ്ടൂർ, കൃഷ്ണ ജില്ലകളിൽ പരമാവധി എണ്ണം കിറ്റുകൾ നൽകും. 10 ലക്ഷം ദ്രുത ടെസ്റ്റ് കിറ്റുകൾക്ക് എത്തിക്കുമെന്ന് സർക്കാർ അറിയിച്ചു. കൂടുതൽ ടെസ്റ്റുകൾ നടത്താൻ സർക്കാർ തീരുമാനിച്ചു. നിലവിൽ ആന്ധ്രയിൽ 2000 കൊവിഡ് ടെസ്റ്റുകൾ നടത്തുന്നുണ്ട്. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്..