IndiaLatest

ട്വിറ്ററില്‍ ഏഴ് കോടി ഫോളോവേഴ്സുമായി പ്രധാനമന്ത്രി

“Manju”

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ഫോളോവേഴ്സ് ഏഴ് കോടി കടന്നതായി റിപ്പോര്‍ട്ടുകള്‍. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ലോകനേതാവാണ് മോദി ഇപ്പോള്‍. കത്തോലിക്കാ സഭയുടെ പോപ്പ് ഫ്രാന്‍സിസ് ആണ് മോദിയ്ക്കു ശേഷം രണ്ടാം സ്ഥാനത്തായി ഉള്ളത്.
5.3 കോടി ഫോളോവേഴ്സ് ആണ് പോപ്പിനുള്ളത്.

2009ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് മോദി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്. ഒരു വര്‍ഷത്തിനു ശേഷം, 2010ല്‍, ഒരു ലക്ഷം പേര്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് ഫോളോ ചെയ്യാന്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ആറ് കോടി ഫോളോവേഴ്സ് ആയി ഉയര്‍ന്നത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു കോടി പുതിയ ഫോളോവേഴ്സിനെയാണ് മോദിക്ക് ട്വിറ്ററില്‍ മാത്രം ലഭിച്ചിരിക്കുന്നത്.

Related Articles

Back to top button