സാനിറ്റേഷന്‍ കിറ്റ് വിതരണം ചെയതു.

എസ് സേതുനാഥ് മലയാലപ്പുഴ
തിരുവനന്തപുരം-ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെയും അൽ ആരീഫ് ഹോസ്പിറ്റലിന്റയും സംയുക്ത ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷനുകളായ ഫോര്‍ട്ട്, പൂന്തുറ തിരുവല്ല, കരമന എന്നിവടങ്ങളിലെ 300 ഒാളം വരുന്ന പോലീസുകാര്‍ക്ക് സാനിറ്റേഷന്‍ കിറ്റ് വിതരണം ചെയതു. ഇതിന്റെ വിതരണ ഉദ്ഘാടനം ഫോര്‍ട്ട്, പോലീസ് സബ് ഡിവിഷന്‍ അസിസറ്റന്റ് കമ്മീഷണര്‍ ആര്‍ പ്രതാപന്‍ നായര്‍, ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്‍ അഡ്വക്കേറ്റ് എ.എം കെ നൌഫലില്‍ നിന്നും ഏറ്റുവാങ്ങി നിര്‍വഹിച്ചു. ഫോര്‍ട്ട് പോലീസ് സി. ഐ. ജി. എസ് സജികുമാര്‍, എസ്. ഐ. ബിനു, കരമന സി ഐ ജയചന്ദ്രബാബു, തിരുവല്ലം എസ്.ഐ, ബിബിന്‍ പ്രകാശ് എന്നിവര്‍ അതാത് സ്റ്റേഷനുകളിലെ കിറ്റുകള്‍ ഏറ്റുവാങ്ങി
അൽ ആരീഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അനീഫ് കാസിം അസോസിയേഷന്‍ ഭാരവാഹികള്‍ അനസ് മുഹമ്മദ് എസ്, ഇസ്മെയില്‍ ,ഷാജഹാന്‍, സഫറുള്ള ഷാഹുല്‍ ഹമീദ്, അബ്ദുള്‍ സലാം തുടങ്ങിയവര്‍ കിറ്റു വിതരണത്തിന് തേതൃത്വം നല്‍കി.