Uncategorized

ആശങ്കയൊഴിയാതെ മുംബൈ

“Manju”

ഹരീഷ് റാം

മുംബൈയിൽ നിന്ന് വരുന്ന വാർത്തകൾ അത്ര ആശ്വാസകരമല്ല. മുംബൈയിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയായതിനാൽ, അതിജീവനത്തിനായി ഒരു പോരാട്ടം അവിടെ തുടരുകയാണ്. ചേരിപ്രദേശങ്ങൾക്കൊപ്പം, മുംബൈയിലെ വലിയ ഹോസ്പിറ്റലുകളിലെ ആരോഗ്യ പ്രവർത്തകരിലേക്കും വൈറസ് എത്തിയിരിക്കുന്നു.ഒരു കൂട്ടം ആരോഗ്യ പ്രവർത്തകരിലേക്ക് ഒരുമിച്ച് വൈറസ് പകരുന്നത് വളരെ ആശങ്കയുളവാക്കുന്നതാണ്.

നിലവിൽ മഹാരാഷ്ട്രയിൽ 3323 കോവിഡ് ബാധിതരാണുള്ളത്. 194 പേർ മരണപ്പെട്ടു. ഇതിന്റെ ഭൂരിഭാഗവും മുംബൈയെ ചുറ്റിപ്പറ്റിയാണ്. ഇന്ന് മുംബൈയിൽ പ്രവർത്തിക്കുന്ന 28 മലയാളി നഴ്സുമാർക്ക് കൂട്ടത്തോടെ കോവിഡ് പിടിപെട്ടു. ജസ് ലോക് ആശുപത്രിയിലെ 26 നേഴ്സുമാർ ഉൾപ്പെടെയാണിത്. മുംബൈയിലെ വൊക്കാർഡ് ആശുപത്രിയിൽ 62 മലയാളി നേഴ്സുമാർക്കും കോവിഡ് ബാധിച്ചിരുന്നു. ഇതോടെ മഹാരാഷ്ട്രയിൽ രോഗബാധിതരായ മലയാളി നേഴ്സുമാരുടെ എണ്ണം 111 ആയി.മുംബൈയിൽ 25 നാവികസേന ഉദ്യോഗസ്ഥർക്കും രോഗം ബാധിച്ചു. കോവിഡിനെതിരെ പോരാടുന്ന ഡോക്ടർമാരുടേയും നേഴ്സുമാരുടേയും കാര്യത്തിൽ കൂടുതൽ ശ്രദ്ധ അനിവാര്യമായിരിക്കുന്നു..

ജനങ്ങൾ തിങ്ങി പാർക്കുന്ന ധരാവി പോലുള്ള ചേരിപ്രദേശങ്ങളിൽ സാമൂഹ്യ വ്യാപനം തടയാനുള്ള ശ്രമങ്ങൾ മറ്റുള്ള പ്രദേശങ്ങൾ പോലെ നടക്കുന്നില്ല. നടപ്പാക്കിയെടുക്കാനും പ്രയാസമാണ്. ധരാവിയിൽ മാത്രം ഏകദേശം ഏഴ് ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. ചേരിയിലെ ഓരോ ചെറിയ വീടുകളും, പരസ്പരം .ചേർന്നു നിൽക്കുന്നവയാണ്. ഈ കൊച്ചുമുറികളിലേക്ക് ഒതുങ്ങിയിരിക്കുക എന്നത് അവിടുത്തെ ജനങ്ങളെ സംബന്ധിച്ചടത്തോളം ബുദ്ധിമുട്ടേറിയതും ശീലമില്ലാത്തതാണ്.

മുംബൈ ഒരു മെട്രോ നഗരം കൂടിയാണ്. ഒരു സംസ്ഥാനത്തിന്റെ സംവിധാനത്തിൽ മാത്രം ഇവിടെ നിയന്ത്രണം നടപ്പാക്കാൻ കഴിയുമോ എന്നത് ആഴത്തിൽ അധികാരികൾ ചിന്തിക്കണ്ടിയിരിക്കുന്നു. മുംബൈയിലെ വലിയ ജനസംഖ്യ കാരണം, നിയന്ത്രണങ്ങൾ താഴേതട്ടിൽ നടപ്പിലാക്കിയെടുക്കാൻ ഗവണ്മെന്റും, പോലീസും ആരോഗ്യ പ്രവർത്തകരും നന്നായി വിയർപ്പൊഴുക്കണ്ടതായി വരും. ലക്ഷണങ്ങളില്ലാത്തവർക്കും കോവിഡ് പോസിറ്റീവ് ആവുന്നതും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

കൂടുതൽ ആൾക്കാരെ എത്രയും പെട്ടന്ന് രോഗ പരിശോധനക്ക് വിധേയമാക്കുകയാണ് വേണ്ടത്. ഇതിലൂടെ മാത്രമേ കോവിഡ് ബാധിച്ചവരെ തിരിച്ചറിയാൻ സാധിക്കു. അങ്ങനെ കണ്ടെത്തുന്നവരെ അടിയന്തിരമായി ഹോസ്പിറ്റലിലേക്ക് മാറ്റുകയും അവരുടെ കോണ്ടാക്ട് ലിസ്റ്റും കൂടി പരിശോധിച്ച് , നടപടിയാക്കിയാലേ , വ്യാപനം തടയാൻ കഴിയു.
സംസ്ഥാന- കേന്ദ്ര സർക്കാരുകളുടെ ഏകോപനപരമായ ഇടപെടലുകൾ ഇക്കാര്യത്തിൽ ആവശ്യമാണ്.

Related Articles

Leave a Reply

Back to top button