
ബിനു കല്ലാർ
കട്ടപ്പന : കട്ടപ്പന ഫയർഫോഴ്സിന്റെ നേതൃത്ത്വത്തിൽ കുമളി, തൂക്കുപാലം ഏര്യകളിൽ കിലോമീറ്ററോളം സഞ്ചരിച്ച് രോഗികൾ താമസിക്കുന്ന ഭവനങ്ങളിൽ മരുന്നുകൾ എത്തിച്ച് നൽകി. അതിഗുരുതരമായ രോഗങ്ങൾ ഉള്ളവർക്ക് മരുന്ന് ലഭിച്ചത് ആശ്വാസമായി, രോഗികളും വീട്ടുകാരും ഫയർഫോഴ്സ് ഓഫീസർമാരെ അഭിനന്ദിച്ചു. സുഹറാബീവി ആമിനാ സ്റ്റോർ കുമളി, തോമസ് തടത്തിൽ അമരാവതി കുമളി, രാജേഷ് രാജഗോപാലൻ ശ്രീകൃഷ്ണവിലാസം ബാലഗ്രാം, കെ.ആർ ശ്രീധരൻ പിള്ളാ മുരളി ഭവനം, ചോറ്റുപാറ എന്നിവർക്ക് ആണ് മരുന്നുകൾ എത്തിച്ച് നൽകിയത്. ഫയർഫോഴ്സ് ഓഫീസർമാരായ അനിൽ ജോർജ് (അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ), പി.ശ്രീകുമാർ ( ഫയർ ആന്റ് റിസ്ക്യൂ ഓഫീസർ ), വി.വി സുരേഷ് (ഹോംഗാർഡ്) എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.