KeralaLatest

“Manju”

എസ്. സേതുനാഥ്‌ മലയാലപ്പുഴ

 

സ്പ്രിങ്ക്ലെർ ചില ചോദ്യങ്ങളും ഉത്തരങ്ങളും

സ്പ്രിങ്ക്ലെർ എന്ന് കേൾക്കുമ്പോൾ തന്നെ ഇത് സങ്കീർണമാണ് എന്ന് കരുതരുത് വളരെ ലളിതമായാണ് കാര്യങ്ങൾ അവതരിപ്പിക്കാൻ പോകുന്നത്

1 ആരാണ് ഈ സ്പ്രിങ്ക്ലെർ ?

മലയാളിയായ റാഗി തോമസിന്റെ ഉടമസ്ഥതയിൽ ഉള്ള അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു IT കമ്പനി .

2 എന്ത് അവർ ചെയ്യുന്നത് ?

അവരുടെ പ്രവർത്തി മണ്ഡലം ബിഗ് ഡാറ്റ അനാലിസിസ് ആണ് . അതായതുപല മേഖലകളിലായി പടർന്നു കിടക്കുന്ന വിവരങ്ങളെ ക്രോഡീകരിച്ചു നമുക്ക് ആവശ്യം ഉള്ള വിവരങ്ങൾ മാത്രം അതിൽ നിന്നും കണ്ടെത്തുന്ന ഒരു ബ്രിഹത്തായ ശാഖയാണ് ബിഗ് ഡാറ്റ അനാലിസിസ്

3 നമുക്കു എന്തിനാണ് അവരുടെ സേവനം ?

കോവിഡ് 19 ഇപ്പോൾ നമ്മൾ ലോക്ക് ഡൌൺ പിരീഡിൽ ആയതു കൊണ്ട് നമ്മുടെ സംസ്ഥാനത്തു താൽക്കാലികമായി നിയന്ത്രണ വിധേയം ആണ് . എന്നാൽ ലോക്ക് ഡൌൺ ഭാഗീകമായോ മുഴുവനായോ മാറിയാൽ ഇതാവില്ല സ്ഥിതി . ലക്ഷകണക്കിന് വരുന്ന പ്രവാസികൾ നാട്ടിലെത്തും . കോവിഡ് പടർന്നു പിടിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ നാട്ടിലെത്തും . ഇവരെ എല്ലാവരെയും ക്വാറന്റൈൻ ചെയ്യുക എന്നത് പ്രായോഗിക തലത്തിൽ വളരെ ബുദ്ധിമുട്ടേറിയ ഒരു ജോലി ആണ് . ഇറ്റലിയിൽ നിന്ന് വന്ന ഒരു കുടുംബം അവരുടെ അറിവില്ലായ്മ കൊണ്ട് എയർപോർട്ടിൽ തെറ്റായ വിവരം കൊടുത്ത് കൊണ്ട് മാത്രം നിരീക്ഷണത്തിൽ വെക്കേണ്ടി വന്നത് 3500 ഓളം പേരെ ആണ് . എയർപോർട്ടിൽ പൂരിപ്പിക്കേണ്ട ഒരു ഫോം തെറ്റായി പൂരിപ്പിച്ചത് കൊണ്ട് വന്ന ഒരു പൊല്ലാപ്പായിരുന്നു അത് . ഇനി ഇതേ കുടുംബം ചെക്ക് ഔട്ട് ചെയ്യാൻ എയർപോർട്ടിൽ നിൽക്കുമ്പോൾ ആരോഗ്യവകുപ്പിന് ഓട്ടോമാറ്റിക് ആയി അറിയിപ്പ് കിട്ടുന്ന ഒരു സിസ്റ്റം ഉണ്ടെന്നു കരുതുക അങ്ങനെ കിട്ടണം എങ്കിൽ എയർ ലൈൻ കമ്പനികൾ പാസ്സഞ്ചർ ഡാറ്റ ഗവണ്മെന്റിന്‌ തരണം . ഗവണ്മെന്റ് അത് പരിശോധിക്കണം അതാത് വകുപ്പുകളെ അലെർട് ചെയ്യണം . ഇത് ഓട്ടോമാറ്റിക് ആയി നടക്കണം അല്ലാതെ എന്നും എയർപോർട്ടിൽ വന്നിറങ്ങുന്ന വിമാനങ്ങളിലെ ആയിരക്കണക്കിന് വരുന്ന പാസ്സഞ്ചേഴ്‌സ് ന്റെ ഡാറ്റ ഇവിടെ ഏതെങ്കിലും സർക്കാർ ഓഫീസിൽ ഇൽ ഇരുന്നു എക്സൽ ഷീറ്റിൽ ഫിൽ അപ്പ് ചെയ്‌താൽ തീരില്ല . ഓട്ടോമാറ്റിക് ആയി നടക്കാൻ ഒരു ടൂൾ വേണം ഒരു സോഫ്റ്റ്‌വെയർ വേണം . ഇത് വിമാന താവളങ്ങളിലെ കഥ ഇതുപോലെ ട്രെയിൻ മാർഗവും ബസ് മാർഗവും ഒക്കെ കേരളത്തിലേക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങളിൽ നിന്ന് വരുന്നവർ ഉണ്ടാവും ഇവരുടെ ഒകെ ഡാറ്റ കിട്ടാൻ എന്ത് ചെയ്യും ? irctc ഇൽ നിന്നും ട്രെയിൻ യാത്രികരുടെ വിവരം കിട്ടും . വിവിധ ബസ് ഓപ്പറേറ്റർസ് ഇൽ നിന്നും ബസ് യാത്രികരുടെ വിവരം കിട്ടും .. ഇനി ആണ് പ്രെശ്നം ഇവരിൽ നിന്ന് ഒക്കെ കിട്ടുന്ന ഡാറ്റ പല തരത്തിൽ ആയിരിക്കും പല രൂപത്തിൽ ആയിരിക്കും ഇതിനെ ക്രോഡീകരിച്ചു ഇതിൽ നിന്നും ആവശ്യമായ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിക്കുക എന്നതാണ് ഈ സോഫ്റ്റ്‌വെയർ ന്റെ ഒരു ദൗത്യം .

ഇനി ഈ സോഫ്റ്റ്‌വെയർ ന്റെ മറ്റൊരു ദൗത്യം ലോക്ക് ഡൌൺ നിയന്ത്രണത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുക എന്നതാണ് . അതായത് ഇപ്പോൾ നമ്മൾ ചില ജില്ലകൾ റെഡ്, ചില ജില്ലകൾ യെല്ലോ അവിടെ ഭാഗിക നിയന്ത്രണം എന്നൊക്കെ പറയുന്നില്ലേ . എന്തിനാണ് ഇങ്ങനെ ജില്ലാ തിരിച്ചു നിയന്ത്രണം ? റെഡ് സോൺ ഇലെ ജില്ലാ അതിർത്തി കടന്നാൽ കൊറോണ ചത്ത് പോവുന്നതുകൊണ്ടല്ല ജില്ല തിരിച്ചു നിയന്ത്രണം നടത്തുന്നത് .നമ്മുടെ കയ്യിലെ ഇപ്പോൾ ഉള്ള ഡാറ്റ വെച്ച ഇങ്ങനെയേ ചെയ്യാൻ പറ്റൂ എന്നുള്ളതുകൊണ്ടാണ് . ശെരിക്കും എങ്ങനെയാണു നിയന്ത്രണം വരേണ്ടയിരുന്നത് പഞ്ചായത്ത് അനുസരിച്ചോ വില്ലജ് അടിസ്ഥാനത്തിലോ ചെയ്യേണ്ടി വരും . ഒരു ജില്ലയിൽ തന്നെ ശ്രദ്ധ കൂടുതൽ ചെലുത്തേണ്ട സ്ഥലങ്ങൾ ഉണ്ടാവും , 60 വയസ്സിൽ കൂടുതൽ ഉള്ള ആളുകളുടെ പോപുലേഷൻ കൂടിയ പഞ്ചായത്തുകൾ ഉണ്ടെങ്കിൽ അവിടെ പ്രത്യേക കെയർ കൊടുക്കണം , ഹൃദ്രോഗികൾ , കാൻസർ രോഗികൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പ്രത്യേകം കെയർ കൊടുക്കേണ്ടി വരും .ഇങ്ങനെ വളരെ വലിയ ഒരു ജനസംഖ്യയെ ഇതുപോലെ പല സൂചികകളുടെ അടിസ്ഥാനത്തിൽ തരം തിരിക്കുക എന്നതാണ് ഈ സോഫ്ട്‍വെയറിന്റെ മറ്റൊരു ജോലി വീടുകളിൽ ചെന്ന് വിവരം തിരക്കുന്ന ആശ വർക്കർമാർ , മറ്റു സന്നദ്ധ പ്രവർത്തകർ ഇവരുടെ ജോലി എളുപ്പമാകുക്കുക ..ക്വാറന്റൈൻ ഇൽ കിടക്കുന്ന ആളുകൾക്ക് ഒരു മൊബൈൽ ആപ്പ് ഉപയോഗിച്ച് തന്നെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുക തുടങ്ങിയവയും ഈ സോഫ്ട്‍വെയറിന്റെ ദൗത്യത്തിൽ പെടും . ഈ ക്വാറന്റൈനിൽ കിടക്കുന്ന ആളുകളുടെ എണ്ണം 2 ലക്ഷത്തിലും കൂടിയാൽ ആശ വർക്കർമാരെ വിട്ടു വിവരം ശേഖരിക്കൽ ഒന്നും നടക്കാതെ വരും അതിനു ഒരേ ഒരു മാർഗം ഇത്തരത്തിൽ ഒരു മൊബൈൽ ആപ്പ് ആണ് . ലോക്ക് ഡൌൺ കാലത്തു ഇത് ഭാഗികമായി പരീക്ഷിച്ചു വിജയിച്ചതും ആണ് . ഇങ്ങനെ കോവിഡ് 19 നെ നേരിടാൻ ഉള്ള ആയുധങ്ങളുടെ ഒരു കലവറയാണ് ഈ സോഫ്ട്‍വെയർ.

4 ഇതൊക്കെ നമ്മുടെ IT ഡിപ്പാർട്മെൻറ് നു ചെയ്യാവുന്നതല്ലേ ഉള്ളു .

അത് ബിഗ് ഡാറ്റ അനാലിസിസ് എന്ന പ്രക്രിയയുടെ സങ്കീർണത അറിയാത്തതു കൊണ്ടുള്ള സംശയം ആണ് . ഈ സ്പ്രിങ്ക്ലെർ കമ്പനിയുടെ ഒരു ക്ലയന്റ് ആണ് നാസ . എന്തായിരിക്കും നാസ ഈ ജോലി സ്വന്തമായിട്ട് ചെയ്യാഞ്ഞത്? നമ്മൾ വിചാരിച്ചാൽ കുറെ വർഷങ്ങൾ ഉണ്ട് ഒരു ബിഗ് ഡാറ്റ അനാലിസിസ് സിസ്റ്റം ഉണ്ടാക്കാൻ പറ്റുമായിരിക്കും പക്ഷെ കൊറോണ അതുവരെ കാത്തിരിക്കുമോ എന്ന് അറിയില്ല .ചുരുക്കം പറഞ്ഞാൽ നമ്മുടെ കെ എസ ആർ ടി സി വോൾവോ ബസ് വാങ്ങാൻ തീരുമാനിച്ചപ്പോൾ ഇത് നമ്മുടെ വർക്ഷോപ്പിൽ ഉണ്ടാക്കിയാൽ പോരെ എന്ന് ചോദിക്കുന്ന പോലെ ഇരിക്കും ഇത് .

5 ഇതിനൊക്കെ വലിയ ചിലവാവില്ലേ ?

ഇതിന്റെ സേവനം 6 മാസത്തേക്ക് സൗജന്യം ആണ് . തുടർന്ന് നമ്മൾ അവരുടെ സേവനം ഉപയോഗിക്കുന്നുണ്ടെങ്കിൽ മാത്രം പുതിയ കരാറിൽ ഏർപെടേണ്ടി വരും . വേണ്ടെങ്കിൽ വേണ്ട .

6 . എന്ത് അടിസ്ഥാനത്തിൽ ആണ് ഈ കമ്പനിയെ തന്നെ തീരുമാനിച്ചത് ? ടെൻഡർ വിളിച്ചിരുന്നോ?

സൗജന്യ സേവനത്തിൽ ടെൻഡറിന് എന്ത് പ്രസക്തി ? പിന്നെ ഈ കമ്പനിയുടെ ക്രെഡിബിലിറ്റി ആണെങ്കിൽ നാസ , സിസ്കോ , ഡെൽ , മൈക്രോസോഫ്ട് ഇതൊക്കെ ആണ് ഇവരുടെ ചുരുക്കം ചില ക്ലയൻറ്സ് ഇനി ആരോഗ്യമേഖലയിലെ പ്രവർത്തി പരിചയം ആണെങ്കിൽ ലോക ആരോഗ്യ സംഘടനയും , അമേരിക്കൻ ഹാർട് അസോസിയേഷൻ ഉം ഒക്കെ ഡാറ്റ അനാലിസിസ് നു ഉപയോഗിക്കുന്നത് ഈ സ്പ്രിങ്ക്ലെറിനെ ആണ് .

7 . ഇവരുമായുള്ള കരാർ നിയമാനുസൃതം ആണോ ?

നിലവിൽ ഇന്ത്യയിലെ നിയമം അനുസരിച്ചു സർക്കാർ ശേഖരിക്കുന്ന ഡാറ്റ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണം എന്നാണ് . ഇനി ഏതെങ്കിലും ഡാറ്റ പ്രോസസ്സിംഗ് നു വേണ്ടി ഡാറ്റ രാജ്യത്തിനു പുറത്തു കൊണ്ട് പോയാൽ അത് അവിടെ സ്റ്റോർ ചെയ്യാൻ പാടില്ല . ഇവിടെ സ്പ്രിങ്ക്ലെർ ഡാറ്റ സൂക്ഷിക്കുന്നത് മുംബൈ ഇൽ ഉള്ള സെർവറിൽ ആണ് . അത് യാതൊരു പ്രോസസ്സിംഗ് ഇന്നും രാജ്യത്തിന് പുറത്തേക്ക് കൊണ്ട് പോവേണ്ട ആവശ്യം ഇല്ല . സി ഡിറ്റ് ന്റെ സ്വന്തം സെർവർ ഇൽ ഇത്രയും വലിയ ഡാറ്റ സ്റ്റോർ ചെയ്യാൻ ചില സാങ്കേതിക ക്രമീകരണങ്ങൾ ആവശ്യം ആണ് . അതിനു ശേഷം ശേഖരിക്കുന്ന ഡാറ്റ പൂർണമായും സി ഡിറ്റ് ന്റെ സെർവറിൽ ആയിരിക്കും .

8 . ഈ ശേഖരിക്കുന്ന ഡാറ്റ ഇവർ ആർക്കെങ്കിലും മറിച്ചു വിറ്റാലോ?

നാസയും , മൈക്രോസോഫ്റ്റും , ഡെൽ ഉം ഒക്കെ ക്ലയന്റ്‌സ് ആയിട്ടുള്ള ഒരു വലിയ കമ്പനി , അവരുടെ നിലനിൽപ് തന്നെ സുരക്ഷിതമായ ഡാറ്റ പ്രോസസ്സിംഗ് ഇൽ ആണ് . അതിനു ദോഷം വരുന്ന രീതിയിൽ ഏതെങ്കിലും ഡാറ്റ എടുത്തു വിറ്റാൽ പിന്നെ അവർക്ക് നിലനിൽക്കാൻ കഴിയുമോ ? അങ്ങനെ ഒരു ആരോപണം വന്നാൽ പോലും ഉള്ള ക്ലയന്റ്‌സ് ഒക്കെ അവരെ ഇട്ടിട്ടു പോവില്ലേ ..ഇനി എന്ത് ഡാറ്റയാണ് അവർ വിൽക്കാൻ പോകുന്നത് ? ഒരു സിം എടുക്കണം എങ്കിൽ നമ്മൾ ആധാറിന്റെ കോപ്പി കൊടുക്കണം . ഒരു ബസ് ബുക്ക് ചെയ്യണം എങ്കിൽ , ഒരു ട്രെയിൻ ബുക്ക് ചെയ്യണം എങ്കിൽ ഒക്കെ നമ്മൾ നമ്മുടെ പേരും , മൊബൈൽ നമ്പറും , ഇമെയിൽ ID യും ഒക്കെ എവിടെ ഒകെ കൊടുത്തിരിക്കുന്നു . ഇതൊക്കെ അവർ എടുത്തു വിറ്റാലോ ? ഇനി നമ്മുടെ രോഗ വിവരങ്ങൾ ആണെങ്കിൽ ഹോസ്പിറ്റലുകൾ ഡാറ്റ വിറ്റാലോ ?

ഇതൊക്കെ പോട്ടെ ബാങ്ക് ൽ എടുക്കാൻ ചെല്ലുമ്പോൾ സിബിൽ സ്കോർ എന്നൊരു സാധനത്തെ പറ്റി കേട്ടുകാണുമല്ലോ.. നിങ്ങൾ എടുത്ത ലോണുകൾ , ക്രെഡിറ്റ് കാർഡ് ഡീറ്റെയിൽസ് മുതൽ നിങ്ങളുടെ സകല സാമ്പത്തിക ഇടപാടുകളും സിബിലിന്റെ കയ്യിൽ ഉണ്ട് . അത് ഗവണ്മെന്റ് സ്ഥാപനം ആണെന്നാണോ ധരിച്ചത് ? അമേരിക്കൻ ക്രെഡിറ്റ് റിപ്പോർട്ടിങ് ഏജൻസി ആയ ട്രാൻസ് യൂണിയന്റെ ഇന്ത്യൻ സബ്സിഡിയറി ആണ് ഈ സിബിൽ . എന്തെ നമ്മുടെ ബാങ്ക് ഡീറ്റെയിൽസ് അമേരിക്കൻ കമ്പനി കൊടുപോകുന്നതിൽ ആർക്കും ആശങ്ക ഇല്ലേ ?

ഈ സ്പ്രിങ്ക്ലെർ നു നമ്മൾ പങ്കു വെക്കുന്ന ഡാറ്റ ഒക്കെ ഇതുവെച്ചു നോക്കുമ്പോൾ എത്ര നിസ്സാരം ..

ഇപ്പോൾ ഈ ഡാറ്റ ചോർച്ചയെ പറ്റി ഭീതി പടർത്തുന്നവർ പാമ്പു കടിച്ചു അത്യാസന്ന നിലയിൽ ആളോട് നിങ്ങൾ ആന്റി വെനം ഉപയോഗിക്കരുത് അതിനു സൈഡ് എഫ്ഫക്റ്റ് വരാൻ സാധ്യത ഉണ്ട് എന്ന് പറയുന്ന പോലെ ആണ് .. അവരോടു പറയണം സൈഡ് എഫ്ഫക്റ്റ് വന്നാൽ അതിനുള്ള ചൊറിച്ചിലിനുള്ള മരുന്ന് ഞാൻ വാങ്ങിച്ചോളാം തല്ക്കാലം ജീവൻ ഒന്ന് തിരിച്ചു കിട്ടട്ടെ എന്ന്.

9 . പക്ഷേ ഇവർക്കെതിരെ എന്തോ കേസ് ഉണ്ടല്ലോ അതോ ?

ഉണ്ട് അത് ഡാറ്റ ചോർത്തിയതിന്റെ കേസ് അല്ല . ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച കേസ് ആണ് . അതായതു ഒരു കമ്പനി ഉപയോഗിക്കുന്ന ഏതെങ്കിലും ടെക്നോളജി ചിലപ്പോൾ മറ്റൊരു കമ്പനി ഉപയോഗിക്കുന്ന ടെക്നോളോജിയുമായി സമാനത ഉള്ളതായേക്കാം . അപ്പോൾ ഞങ്ങൾ ആണ് ഈ ടെക്നോളജി യുടെ ഉടമസ്ഥർ ഇവർ ഇത് ഉപയോഗിക്കുന്നുണ്ടെങ്കിൽ ഞങ്ങൾക്ക്‌ റോയൽറ്റി തരണം എന്നും പറഞ്ഞു കൊടുക്കുന്ന കേസ് ആണ് ഇത് .ആപ്പിളും , ഗൂഗിളും അടക്കം ഒരു വിധം എല്ലാ ടെക് കമ്പനികളും നേരിടുന്ന ഒരു കേസ് ആണിത് .അതും ഡാറ്റ സുരക്ഷയുമായി ഒരു ബന്ധവും ഇല്ല

10 അപ്പോൾ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളോ ?

പ്രതിപക്ഷം അതൊരു സാഡിസ്റ്റുകളുടെ കൂട്ടം ആണ് . കോറോണയോ ആളുകൾ മരിക്കുന്നതു അവർക്കൊരു വിഷയം അല്ല . അവരുടെ വിഷയം അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കുക എന്നതാണ് . അതിനാണ് ഈ ഡാറ്റ ചോർച്ച എന്നും പറഞ്ഞു ഇപ്പോൾ ഇറങ്ങിയിരിക്കുന്നത് . പണ്ടൊരു ഗ്രൂപ് വഴക്കിന്റെ പേരിൽ ചാരക്കേസ് ഉണ്ടാക്കിയ പോലെ ഇപ്പോഴും ഇറങ്ങിയിട്ടുണ്ട് .. ഇപ്പോൾ എന്നല്ല എപ്പോഴും ഇറങ്ങാറുണ്ട് അധികാരത്തിനു വേണ്ടി ഒരു മനസാക്ഷിയും ഇല്ലാതെ നുണ പ്രചാരങ്ങളും അഴിച്ചു വിട്ടുകൊണ്ട് .സത്യത്തിൽ ഇത്ര മുൻ ധാരണയോടെ ഇങ്ങനെ ഒരു കമ്പനിയുടെ സേവനം ഈ മഹാമാരിയുടെ കാലത്തു ഇത്ര ഫലപ്രദമായി ഉപയോഗിക്കുന്ന സർക്കാരിനെ അഭിനന്ദിക്കുകയാണ് വേണ്ടത് …

 

Related Articles

Leave a Reply

Back to top button