Kerala

 കമ്യൂണിറ്റി കിച്ചൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു

“Manju”

ജ്യോതിനാഥ്  കെ. പി.

പോത്തൻകോട്: പോത്തൻകോട് പഞ്ചായത്തിലെ 18 വാർഡുകളിലായി 750 ഓളം പേർക്ക് കഴിഞ്ഞ 24 ദിവസവും കമ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷ്യ വിതരണം നടത്തി വരുന്നു. യുവജന സംഘടനകൾ റെസിഡൻസ് അസോസിയേഷൻ ,മത സംഘടനകൾ ,എന്നിവയുടെ അകമഴിഞ്ഞ പിൻതുണ ഈ പരിപാടിക്ക് ലഭിക്കുന്നു . രാവിലെ 5 മണിയോടെ അടുക്കള പ്രവർത്തനസജ്ജ് മാകുന്നു കുടുംബശ്രീ പ്രവർത്തകരടക്കം മുന്നൂറോളം പേർ കമ്യൂണിറ്റി കിച്ചണുമായി സഹകരിക്കുന്നു. മാനസീകാ സ്വസ്ഥം മൂലം അലഞ്ഞു തിരിയുന്നവരെ പ്രത്യേകം താമസിപ്പിക്കുകയും അവർക്ക് 3 നേരം ഭക്ഷണം നല്കുകയും ചെയ്യുന്നു. ഈ ലോക്കൗട്ട് സമയത്ത് പ്രായാധിക്യവും ശാരീരിക അവശത മൂലവും ഒറ്റപ്പെട്ടു പോയവർക്ക് വലിയ ആശ്വാസമാകുന്നു .പഞ്ചായത്ത് പ്രസിഡണ്ട് ശ്രീK വേണുഗോപാലൻ നായർ വൈസ് പ്രസിഡന്റ് ശ്രീമതി ഷീനാ മധു എന്നിവർ നേതൃത്തം നല്കുന്ന കമൂണിറ്റി കിച്ചൺ മുഴുവൻ ഭരണ സമതി അംഗങ്ങളൂടേയും സജ്ജീവ സാന്നിദ്ധ്യവും പങ്കാളിത്തo കൊണ്ടും ശ്രദ്ധേയമാകുന്നു.

Related Articles

Leave a Reply

Back to top button