India

കുമാരസ്വാമിയുടെ മകന്റെ വിവാഹം;വി​ശദീകരണം ചോദി​ച്ചു ഹൈക്കോടതി​

“Manju”

രജിലേഷ് കെ.എം.

ബംഗളൂരു: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കർണാടക മുൻമുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും ചലച്ചിത്രതാരവുമായ നിഖിൽ ഗൗഡയുടെ വിവാഹം നടത്തിയതിനെ തുടർന്നുണ്ടായ വിവാദത്തിൽ സർക്കാരിനോട് കർണാടക ഹൈക്കോടതി വിശദീകരണമാവശ്യപ്പെട്ടു. ഏത് സാഹസാഹര്യത്തിലാണ് നിഖിൽ ഗൗഡയുടെ വിവാഹത്തിന് അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടി​രി​ക്കുന്നത്.
വിവാഹത്തിൽ പങ്കെടുത്തവർ സമൂഹിക അകലം പാലിച്ചിരുന്നില്ല. മുഖാവരണവും, ഗ്ലൗസും ധരിച്ചുമില്ല. ഇത് വൻ വി​വാദത്തി​ന് ഇടയാക്കി​യി​രുന്നു.

സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണൻ പറഞ്ഞെങ്കിലും, കുമാരസ്വാമിയെ ന്യായീകരിച്ച് മുഖ്യമന്ത്രി ബി എസ് യെദി​യൂരപ്പ രംഗത്ത് വന്നിരുന്നു.

Related Articles

Leave a Reply

Back to top button