
നന്ദകുമാർ വി ബി
കോവിഡ്-19 ബാധിതരെന്ന് സംശയിക്കുന്ന മുപ്പതിലേറെപ്പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി റിപ്പോര്‍ട്ട്. മുഖര്‍ജി നഗര്‍, ആസാദ്പുര്‍ കോളനി എന്നിങ്ങനെ രണ്ടിടങ്ങളിലായി താമസിപ്പിച്ചിരുന്നവരെയാണ് കാണാതായത്. മോഡല്‍ ടൗണിലെ ആസാദ്പുര്‍ കോളനിയിലുള്ള കേന്ദ്രത്തില്‍ ഏപ്രില്‍ 15-ന് കോവിഡ് ബാധിതരെന്നു സംശയിക്കുന്ന നൂറിലധികം പേരെ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് 21-ന് രാത്രി ഇവിടെനിന്ന് നാലുപേരെ കാണാതാകുകയായിരുന്നു.
മുഖര്‍ജി നഗറിലെ കേന്ദ്രത്തില്‍ ഏപ്രില്‍ 16-ന് 125-ഓളം പേരെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്ന് 20-നാണ് മുപ്പതിലധികംപേരെ കാണാതായത്. സംഭവത്തില്‍ കേസെടുത്ത ഡല്‍ഹി പോലീസ് വിവിധ സംഘങ്ങളായി അന്വേഷണം നടത്തുകയാണ്.