KeralaLatest

നാല് പുതിയ ഹോട്ട് സ്പോട്ടുകൾ

“Manju”

പ്രജീഷ് എൻ കെ

 

കണ്ണൂർ ജില്ലയിലെ പുതിയതായി നാല് പഞ്ചായത്തുകളെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു.കതിരൂർ,ചെങ്ങളായി, കണിച്ചാർ,കോളയാട് എന്നിവയാണവ.

കണ്ണൂരിലെ രോഗബാധിതരിൽ 15% സ്ത്രീകളും 85% പുരുഷന്മാരും ആണ്. ഇവരുടെ പ്രായം പരിശോധിച്ചതിൽ 6 വയസ്സിനും 15 വയസ്സിനും ഇടയിൽ 4 പേരും 16നും 35നും ഇടയിൽ 55 പേരും 36 നും 59 നും ഇടയിൽ 43 പേരും 60നും 80 നും ഇടയിൽ 7 പേരും 81 നും 90 നും ഇടയിൽ 2 പേരും ഉണ്ട്. 72% ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ ടെസ്റ്റ് ചെയ്തവരാണ് 32% മാണു ലക്ഷണങ്ങളോടെ പരിശോധനയ്ക്ക് വിധേയമായ വർ.വിദേശത്ത് നിന്നു വന്നവരിൽ കൂടുതലും Sales ജോലിയിലുള്ളവർ, സന്ദർശക വിസയിൽ പോയവർ, ബിസിനസ്സ് ആവശ്യങ്ങൾക്ക് പോയവർ എന്നിവരാണ് .സ്ത്രീകളിൽ ഭൂരിഭാഗവും വീട്ടമ്മമാരാണ് .

എല്ലാ പോസിറ്റിവ് കേസ്സുകളുടേയും സോഴ്സ് കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാകളക്ടർ അറിയിച്ചു . ഒരെണ്ണം ഒഴികെ വിദേശം ആന്നെന്നതും ഒരെണ്ണം മാത്രo നിസാമുദി നിൽ നിന്നുള്ളതാണെന്നതും കണ്ടെത്തിയിട്ടുണ്ട്.

പുതിയതായി നാല് പഞ്ചായത്തുകളെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു.കതിരൂർ,ചെങ്ങളായി, കണിച്ചാർ,കോളയാട് എന്നിവയാണവ.

Related Articles

Leave a Reply

Back to top button