IndiaLatest

പ്രധാനമന്ത്രിക്ക് ഗ്രീസിന്റെ പരമോന്നത ബഹുമതി

“Manju”

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രീസിന്റെ പരമോന്നത സിവിലിയൻ ബഹുമതി. ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണര്‍ ബഹുമതി ഗ്രീക്ക് പ്രസിഡന്റ് കാറ്ററിന സാകെല്ലർപോലു മോദിക്ക് സമ്മാനിച്ചു.

ബഹുമതി സ്വീകരിച്ച ശേഷം ഗ്രീക്ക് പ്രസിഡന്റിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഗ്രീസിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ള ആദരവാണ് ഈ ബഹുമതി തനിക്ക് സമ്മാനിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഏകദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രീസിലാണ്. 15-ാം ബ്രിക്സ് ഉച്ചകോടി നടക്കുന്ന ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗ്രീസിലെത്തിയതായിരുന്നു അദ്ദേഹം. 40 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്. 1983-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇതിനുമുമ്പ് ഗ്രീസ് സന്ദര്‍ശിച്ചത്.

 


.

Related Articles

Back to top button