
രജിലേഷ് കെ.എം.
കോഴിക്കോട് : ചങ്ങരോത്ത് പഞ്ചായത്തില്‍ പരിധിയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ 2020 ഏപ്രില്‍ 25 മുതല്‍ പൂര്‍ണ്ണമായും ലോക്ക് ഡൌണ്‍ ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നാളെ മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ കടകൾ രാവിലെ 11മണി വരെ മാത്രം തുറക്കാവൂവെന്നും പഞ്ചായത്തിലെ മുതിര്‍ന്ന പൌര്‍ന്മാര്‍ ഒരു കാരണശാലും പൊതുസ്ഥലങ്ങളിലേയ്ക്ക് ഇറങ്ങരുതെന്നും വീടുകളില്‍ തന്നെ കഴിയേണ്ടതാണെന്നും അല്ലാത്തപക്ഷം അവരുടെ മക്കള്‍ക്കെതിരെ കേസടുക്കുന്നതായിരിക്കുമെന്നുളള പഞ്ചായത്ത് പോലീസ് അധികാരികളുടെ ഉച്ചഭാഷിണിയിലൂടെ അറിയിപ്പും നല്‍കികൊണ്ടിരിക്കുന്നു. പഞ്ചായത്തിലെ റോഡുകൾ എല്ലാം പോലീസ് ബാരിക്കേഡ് വെച്ച് അടച്ചിരിക്കുകയാണ്. കൂത്താളി, പേരാമ്പ്ര, കുറ്റ്യാടി, മരുതോങ്കര, ചക്കിട്ടപാറ, വേളം തുടങ്ങിയ സമീപ പഞ്ചായത്തുകളില്‍ നിന്നും പ്രസ്തുത പഞ്ചായത്തിലേയ്ക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് വിലക്കിയിരിക്കുകയാണ്. പഞ്ചായത്ത് അതിരുകളായ മഹിമപാലം, ആവടുക്ക, കോക്കാട്, പട്ടാണിപ്പാറ, ചവറംമൂഴി, കല്ലൂര്‍, തേക്കേടത്ത് കടവ് എന്നിവിടങ്ങളില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് റോഡുകള്‍ അടച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.