IndiaKeralaLatest

ലോകത്ത് 10.69 കോടി കൊവിഡ് ബാധിതര്‍, 23.35 ലക്ഷം മരണം

“Manju”

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി അറുപത്തിയൊമ്ബത് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 23.35 ലക്ഷമായി ഉയര്‍ന്നു. ഏഴ് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളിലുള്ളത്. യുഎസില്‍ രണ്ട് കോടി എഴുപത്തിയാറ് ലക്ഷം വൈറസ് ബാധിതരാണ് ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതും അമേരിക്കയിലാണ്. 4.76 ലക്ഷം പേരാണ് മരിച്ചത്. 1.75 കോടി പേര്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍ 1,08,47,790 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1.41 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു. 1,05,46,905 പേര്‍ സുഖം പ്രാപിച്ചു. വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 1.55 ലക്ഷമായി ഉയര്‍ന്നു. ബ്രസീലില്‍ തൊണ്ണൂറ്റിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. നിലവില്‍ 8,68,264 പേരാണ് ചികിത്സയിലുള്ളത്. 2.32 ലക്ഷം പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത്തിനാല് ലക്ഷമായി.

Related Articles

Back to top button