
ശ്രീജ.എസ്
തിരുവനന്തപുരം∙ ലോക്ഡൗണ്‍ തീര്‍ന്നാലും സ്വകാര്യ ബസുകള്‍ ഓടിക്കേണ്ടെന്ന നിലപാടില്‍ ഉടമകള്‍. ഒരു സീറ്റില്‍ ഒരാള്‍ മാത്രമെന്ന നിബന്ധന കനത്ത നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി 90 ശതമാനം ഉടമകളും ഒരുവര്‍ഷത്തേക്കു സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കി. പ്രശ്നം ഗൗരവമുള്ളതെങ്കിലും ഉടമകള്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
സംസ്ഥാനത്ത് ആകെയുള്ള 12600 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിട്ട് ഒരുമാസമാകുന്നു. ഇതില്‍ 12000ബസുകള്‍ ലോക്ഡൗണ്‍ തീര്‍ന്നാലും സര്‍വീസ് പുനരാരംഭിക്കില്ല. ഇതിനു പുറമേ കുറഞ്ഞത് രണ്ട് മാസമെങ്കിലും സര്‍വീസ് നടത്താതിരുന്നെങ്കിലേ ഇന്‍ഷൂറന്‍സിലും നികുതിയിലും ഇളവ് ലഭിക്കൂ എന്നതും സ്റ്റോപ്പേജിന് അപേക്ഷ നല്‍കാന്‍ കാരണമാണ്.