IndiaInternationalLatest

ഷാര്‍ജയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് മരിച്ചു

“Manju”
ഷാര്‍ജ: ഷാര്‍ജയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പ്രവാസി ദമ്പതികളുടെ പിഞ്ചുകുഞ്ഞ് മരിച്ചു. അല്‍ നഹ്ദ ഏരിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള കുഞ്ഞാണ് മുലപ്പാല്‍ ശ്വസനനാളത്തില്‍ കുരുങ്ങി മരിച്ചത്. ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് കുഞ്ഞിന് പാല്‍കൊടുത്ത ശേഷം കട്ടിലില്‍ കിടത്തിയതായിരുന്നു. കുഞ്ഞ് പാല്‍ കുടിച്ച ശേഷം ഏമ്പക്കം വിട്ടിരുന്നില്ലെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു.
കുഞ്ഞിന്റെ വായില്‍ നിന്ന് പാല്‍ പുറത്തേക്ക് വന്നതായും കാണപ്പെട്ടു. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പാരാമെഡിക്കല്‍ സംഘം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button