കർശന നിബന്ധനകളുമായി ഹൈകോടതി

സ്വന്തം ലേഖകൻ
ഉപാധികളോടെ സ്പ്രിംഗ്ളർ കരാറുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈകോടതി ഉത്തരവ്. ശേഖരിച്ച മുഴുവൻ ഡാറ്റകളുടെയും രഹസ്യാത്മകത ഉറപ്പ് വരുത്തണമെന്നും, കോവിഡ് വിവരങ്ങൾ കമ്പനി പരസ്യത്തിന് വേണ്ടി ഉപായയോഗപ്പെടുത്തരുതെന്നും നിർദ്ദേശത്തിൽ പറയുന്നു . മാത്രമല്ല കരാർ കാലാവധിക്ക് ശേഷം സ്പ്രിംഗ്ളർ ഡാറ്റാ സർക്കാരിന് തിരികെ നൽകണമെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ ലംഘനങ്ങൾ നടത്തുകയോ നിർദ്ദേശങ്ങൾ പാലിക്കുകയോ ചെയ്യാതെ ഇരുന്നാൽ കടുത്ത നടപടികളിലേക്ക് പോകുമെന്നും കോടതി താക്കീത് നൽകിയിട്ടുണ്ട്. ഡാറ്റ ശേഖരണത്തിനു വ്യക്തികളുടെ അനുമതി വാങ്ങുന്നതിനൊപ്പം വിവരങ്ങൾ കമ്പനിക്ക് കൈമാറിയ കാര്യവും വ്യക്തികളെ അറിയിക്കണം .സ്വകാര്യതയേക്കാൾ വ്യക്തികളുടെ ജീവനാണ് വിലയെന്ന സർക്കാരിന്റെ നിലപാടുകളും ,തോന്നിയ പോലെയുള്ള പ്രവർത്തനങ്ങളുമായി ഇനി സർക്കാരിന് മുന്നോട്ട് പോകാൻ ആവില്ല എന്നും വ്യക്തമാക്കുന്നതുമാണ് കോടതി നടപടി.