Kerala
ഗൾഫിൽ നിന്നും മലയാളികളെ നാട്ടിലെത്തിക്കണം

വി എം.സുരേഷ് കുമാർ
വടകര : കോവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളിൽ രോഗ ഭീതിയുമായി ദുരിതമനുഭവിക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ സൗകര്യമൊരുക്കണമെന്ന് കേരള പ്രവാസി സംഘം പൊന്മേരി മേഖല കമ്മറ്റി.
മറ്റു രാജ്യങ്ങളിലുള്ള അവരുടെ നാട്ടുകാരെയെല്ലാം മറ്റു രാജ്യങ്ങൾ തിരികെ കൊണ്ടു പോവുമ്പോൾ ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരാൻ നടപടിയെടുക്കാത്ത കേന്ദ്ര നിലപാട് പ്രതിഷേധാർഹമാണ്. തിരിച്ചെത്തുന്ന മലയാളികൾക്ക് സംസ്ഥാന സർക്കാർ ചികിത്സയ്ക്കും മറ്റുമായ് സൗകര്യമൊരുക്കിയ സാഹചര്യത്തിൽ അവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കണം. സാമൂഹിക അകലം പാലിച്ച് കല്ലേരിയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ കെ.ടി.കെ.നാണു, ഒ.പൊക്കൻ, നാരായണൻ കെ. പി , നാണു.എം, ബാലൻ പറയത്ത് എന്നിവർ സംസാരിച്ചു.