മൂന്ന് വര്‍ഷം തടവും പിന്നെ നാല്പത് ലക്ഷവും, ദയവായി മാസ്ക് ധരിക്കു

രജിലേഷ് കെ.എം.
ദോഹ: ഖത്തറില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. സാധനം വാങ്ങാന്‍ പോകുമ്പോഴും സേവന മേഖലയില്‍ ജോലി ചെയ്യുന്നവരും നിര്‍മാണ മേഖലയിലെ തൊഴിലാളികളും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു. അടുത്ത ഞായറാഴ്ച മുതലാണ് ഇത് നിലവില്‍ വരിക.
മാസ്‌ക് ധരിക്കാത്തവരെ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് പ്രവേശിപ്പിക്കില്ല. പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ജോലിയില്‍ ഏര്‍പ്പെടുന്ന സ്വകാര്യ- സര്‍ക്കാര്‍ മേഖലകളിലെ ജീവനക്കാരും മാസ്‌ക് ധരിക്കണം. ഓഫീസുകളും മറ്റും സന്ദര്‍ശിക്കുന്നവരും മാസ്‌ക് ധരിക്കണം. ഈ നിര്‍ദ്ദേശം ലംഘിച്ചാല്‍ 3 വര്‍ഷം വേരെ തടവും രണ്ടു ലക്ഷം റിയല്‍ വരെ പിഴയോ ലഭിക്കും. 1990 ലെ 17 നമ്പര്‍ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരമാണ് നടപടി.
അതേ സമയം, റമസാന്‍ മാസത്തിലെ സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ച് ഖത്തര്‍ സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്. സര്‍ക്കാര്‍ മേഖലയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാകും പ്രവൃത്തി സമയം. ദിവസം നാല് മണിക്കൂര്‍.സ്വകാര്യ മേഖലയില്‍ രാവിലെ ഒമ്പതിന് തുടങ്ങി ഉച്ചക്ക് മൂന്ന് വരെയാകും പ്രവൃത്തി സമയം. ദിവസം ആറ് മണിക്കൂര്‍. രാജ്യത്ത് ഇതുവരെ 8225 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതില്‍ പത്ത് പേര്‍ മരണപെട്ടു.