
സ്വന്തം ലേഖകൻ
കൊറോണ കാലയളവില്‍ ദുരിതവും കഷ്ടപ്പാടുകളും അനുഭവിക്കുന്ന ആളുകള്‍ക്കായി മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ മണ്ണഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആശ്വാസ കൈതാങ്ങ്. അരിയും മറ്റു പല വ്യജ്ഞനങ്ങളും അടങ്ങിയ അത്യാവശ്യ സാധനങ്ങളെല്ലാം ഈ ആശ്വാസ കൈത്താങ്ങിലുണ്ടായിരുന്നു. പാതിരപ്പളളി, കഞ്ഞിക്കുഴി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യുണിറ്റി കിച്ചണിലേയ്ക്കാണ് മണ്ണഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിനിധികളുടെ കൂട്ടായ്മയിലൂടെ ഫണ്ട് ശേഖരിച്ചുളള സാധനങ്ങള്‍ വാങ്ങിയത്. കഞ്ഞിക്കുഴി, മണ്ണച്ചേരി പരിസര പ്രദേശങ്ങളിലെ വീടുകളിലും ഒറ്റപെട്ടു താമസിക്കുന്നവര്‍ക്കുമാണ് കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണ പൊതികളെത്തുന്നത്.
ലോക് ഡൌണ്‍ കാലത്ത് എല്ലാവിധ നിയമങ്ങളും പാലിച്ചുകൊണ്ടായിരുന്നു സഹായഹസ്തം പരിപാടി നടത്തിയത്. 2020 ഏപ്രില്‍ 24നായി നടന്ന പ്രസ്തുത പരിപാടിയില്‍ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റു് എ.എസ്. സന്തോഷ്, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, എന്‍.എ. അബൂബക്കര്‍ ആശാന്‍, സെക്രട്ടറി ബി. അന്‍സല്‍ എന്നിവര്‍ പങ്കെടുത്തു.